യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​ശ്വാ​സ​മാ​യി പ്രീ​പെ​യ്ഡ് ഓ​ട്ടോ​റി​ക്ഷ കൗ​ണ്ട​ർ
Thursday, October 17, 2019 10:41 PM IST
ആ​ല​പ്പു​ഴ: യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​ശ്വാ​സ​മാ​യി പ്രീ​പെ​യ്ഡ് ഓ​ട്ടോ​റി​ക്ഷ കൗ​ണ്ട​ർ ആ​ല​പ്പു​ഴ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നു. ഏ​റെ ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷാ​ക്കൂ​ലി​യു​ടെ ഏ​കീ​ക​ര​ണ​ത്തി​നു​ള്ള പ്രാ​യോ​ഗി​ക സം​വി​ധാ​ന​മാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രീ​പെ​യ്ഡ് കൗ​ണ്ട​റി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​ത്.

ചാ​ർ​ജ് അ​ധി​കം വാ​ങ്ങു​ന്നു​വെ​ന്ന യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും. കൂ​ലി സം​ബ​ന്ധി​ച്ച ത​ർ​ക്കം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലൂ​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കും ഈ ​സം​വി​ധാ​നം സ്വീ​കാ​ര്യ​മാ​ണ്. ന​ഗ​ര​ത്തി​ൽ യാ​ത്ര​യ്ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് കെഎസ് ആ​ർ​ടി​സി ബ​സ്‌സ്റ്റാ​ൻ​ഡ്. ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് ദി​വ​സേ​ന ഇ​തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത്.

ബ​സ് റൂ​ട്ട​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ നി​ര​വ​ധി പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​കൊ​ണ്ടുത​ന്നെ ഇ​തി​ൽ ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ളും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ഓ​ട്ടോ​റി​ക്ഷ​ക​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ ആ​ദ്യം ആ​ശ്ര​യി​ക്കു​ന്ന​ത് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളെ​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ പു​തു​താ​യി ആ​രം​ഭി​ച്ചി​ട്ടു​ള്ള പ്രീ ​പെ​യ്ഡ് കൗ​ണ്ട​ർ ഏ​റെ സ​ഹാ​യ​ക​മാ​ണ്.

ബോ​ട്ടു ജെ​ട്ടി​യോ​ട​ടു​ത്താ​യ​തു​കൊ​ണ്ട് ആ​ഭ്യ​ന്ത​ര, വി​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ​ക്കും കൗ​ണ്ട​ർ പ്ര​യോ​ജ​നം ചെ​യ്യും. പോ​കേ​ണ്ട സ്ഥ​ല​ത്തി​നു നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള നി​ര​ക്ക് കൗ​ണ്ട​റി​ൽ നി​ന്നും യാ​ത്ര​ക്കാ​ര​നു നേ​ര​ത്തേ അ​റി​യാ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന നേ​ട്ടം. ഇ​തു​വ​ഴി കൂ​ലി സം​ബ​ന്ധി​ച്ച ത​ർ​ക്കം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. ദീ​ർ​ഘ നാ​ള​ത്തെ ആ​വ​ശ്യ​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ന്ന​ത്. അ​തേ​സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷം മ​റ്റ് എ​വി​ടേ​ക്കെ​ങ്കി​ലും പോ​ക​ണ​മെ​ങ്കി​ൽ അ​ധി​ക കൂ​ലി ന​ൽ​കേ​ണ്ടി വ​രും. പ്രീ​പെ​യ്ഡ് കൗ​ണ്ട​ർ ത​ങ്ങ​ൾ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ്ര​തി​ക​രി​ച്ചു.

ഇ​തി​നു മു​ന്പ് ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തും പ്രീ​പെ​യ്ഡ് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ എ​എ​സ്പി വി​വേ​ക് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്രീ ​പെ​യ്ഡ് ഓ​ട്ടോ​റി​ക്ഷ കൗ​ണ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​നം, യാ​ത്രാ​നി​ര​ക്ക് എ​ന്നി​വ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തി​രു​ന്നു. ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ സു​മേ​ഷ്, ആ​ല​പ്പു​ഴ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ എം.​കെ. രാ​ജേ​ഷ്, ആ​ല​പ്പു​ഴ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ് എ​സ്ഐ ആ​ർ. മോ​ഹ​ൻ​ദാ​സ്, വി​വി​ധ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പ്രീ​പെ​യ്ഡ് ഓ​ട്ടോ​റി​ക്ഷ കൗ​ണ്ട​റി​ൽ നി​ശ്ച​യി​ക്ക​പ്പെ​ട്ട നി​ര​ക്കു​ക​ൾ ഇ​പ്ര​കാ​ര​മാ​ണ്. ബോ​ട്ടു​ജെ​ട്ടി, ചു​ങ്ക​പ്പാ​ലം, ജി​ല്ലാ​ക്കോ​ട​തി, കി​ട​ങ്ങാം പ​റ​ന്പ്, തോ​ണ്ട​ൻ​കു​ള​ങ്ങ​ര, ത​ത്തം​പ​ള്ളി, മു​ല്ല​ക്ക​ൽ, ഇ​രു​ന്പു പാ​ലം, ക​ല്ലു​പാ​ലം, വൈ​എം​സി​എ 25 രൂ​പ. ച​ന്ദ​ന​കാ​വ്, തു​രു​വ​ന്പാ​ടി 29 രൂ​പ. ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ, ഇ​ന്ദി​ര ജം​ഗ്ഷ​ൻ 30 രൂ​പ. ചാ​ത്ത​നാ​ട് 34 രൂ​പ. കൈ​ചൂ​ണ്ടി 36 രൂ​പ. വ​ടി​കാ​ട് 38 രൂ​പ. കോ​ണ്‍​വ​ന്‍റ് ജം​ഗ്ഷ​ൻ, വെ​ള്ള​ക്കി​ണ​ർ 39 രൂ​പ. ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് 41 രൂ​പ. ആ​റാ​ട്ടു​വ​ഴി, കൊ​ങ്ങി​ണി ചു​ടു​കാ​ട് 43 രൂ​പ. പ​ഴ​വീ​ട് 43 രൂ​പ. കാ​ഞ്ഞി​രം​ചി​റ 48 രൂ​പ. ക​ണി​യാ​കു​ളം 59 രൂ​പ. ക​റു​ത്ത​കാ​ളി പാ​ലം 52 രൂ​പ. ബീ​ച്ച്, വി​ജ​യ് പാ​ർ​ക്ക്, വ​ലി​യ ചു​ടു​കാ​ട്, മാ​ളി​ക മു​ക്ക്, വ​ട്ട​യാ​ൽ പ​ള്ളി 61 രൂ​പ. ത​ല​വ​ടി 63 രൂ​പ. ആ​ലി​ശേ​രി ക്ഷേ​ത്രം, വ​ലി​യ കു​ളം 65 രൂ​പ. കൊ​മ്മാ​ടി 68 രൂ​പ. കൈ​ത​വ​ന 66 രൂ​പ. മം​ഗ​ലം 74 രൂ​പ. പ​ക്കി ജ​ംഗ്ഷ​ൻ, റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ, പു​ന്ന​മ​ട ജെ​ട്ടി 70 രൂ​പ, ക​ള​ർ​കോ​ട്, ച​ങ്ങ​നാ​ശേ​രി ജം​ഗ്ഷ​ൻ 97 രൂ​പ. പു​ന്ന​പ്ര എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് 106 രൂ​പ. തു​ന്പോ​ളി 117 രൂ​പ.