എ​ട​ത്വ ജ​ലോ​ത്സ​വം: ദീ​പ​ശി​ഖ തെ​ളി​ച്ചു
Saturday, October 12, 2019 10:59 PM IST
എ​ട​ത്വ: ഗ്രീ​ൻ ക​മ്യൂ​ണി​റ്റി സ്ഥാ​പ​ക​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം സ്മാ​ര​ക എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള മൂ​ന്നാ​മ​ത് എ​ട​ത്വ ജ​ലോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ദീ​പ​ശി​ഖ തെ​ളി​ച്ചു.

മ​ഴ​മി​ത്ര​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി ദീ​പ​ശി​ഖ തെ​ളി​ച്ചു. സെ​ന്‍റ് തോ​മ​സ് ബി​ലി​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ർ​ച്ച് നി​ര​ണം ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ജു മാ​ത്യു മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. പ​ന​യ​ന്നൂ​ർ​കാ​വ് മു​ഖ്യ​കാ​ര്യ​ദ​ർ​ശി ബ്ര​ഹ്മ​ശ്രീ ആ​ന​ന്ദ​ൻ ന​ന്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ൽ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ലോ​ത്സ​വ സ​മി​തി ചെ​യ​ർ​മാ​ൻ സി​നു രാ​ധേ​യം ദീ​പ​ശി​ഖ ഏ​റ്റ് വാ​ങ്ങി.ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, വീ​യ​പു​രം ന​ന്മ പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സ​ജി ആ​റ്റു​മാ​ലി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, സെ​ക്ര​ട്ട​റി എ​ൻ.​ജെ. സ​ജീ​വ്, ട്ര​ഷ​റ​ർ കെ. ​ത​ങ്ക​ച്ച​ൻ, ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ, അ​ജി കോ​ശി, പോ​ൾ സി. ​വ​ർ​ഗീ​സ് മ​ര​ങ്ങാ​ട്ട്, ബാ​ബു ക​ണ്ണ​ൻ​കു​ള​ങ്ങ​ര, പി.​ആ​ർ. എ​ബി, ഷെ​ബി​ൻ പ​ട്ട​ത്താ​നം, ശ​ര​ത്ച​ന്ദ്ര​ൻ, ഇ.​ടി. സ​ച്ചി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 17 ന് ​ര​ജി​സ്ട്രേ​ഷ​ൻ സ​മാ​പി​ക്കും ഫോ​ണ്‍. 9061541967.