പി​എ​സ്‌​സി പ​രീ​ക്ഷാ​ത​ട്ടി​പ്പ്: കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് യു​വ​മോ​ർ​ച്ച
Saturday, October 12, 2019 10:55 PM IST
തു​റ​വൂ​ർ: പി​എ​സ്‌​സി പ​രീ​ക്ഷ ത​ട്ടി​പ്പി​ലെ മു​ഖ്യ​പ്ര​തി​യെ പി​ടി​കൂ​ടാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണെ​ന്നും കേ​സ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്നും യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ച​ന്ദ്ര​ൻ. സം​ഭ​വം ന​ട​ന്ന് മൂ​ന്ന​ര​മാ​സം പി​ന്നി​ട്ടി​ട്ടും ചോ​ദ്യ​പേ​പ്പ​ർ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു പു​റ​ത്തെ​ത്തി​ച്ച് പ്ര​ധാ​ന ക​ണ്ണി​യെ പോ​ലീ​സ് പി​ടി​കൂ​ടാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. കാ​സ​ർ​കോ​ട് നാ​ലാം ബ​റ്റാ​ലി​യ​ൻ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ശി​വ​ര​ഞ്ജി​ത്തി​ന്‍റെ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യ പ്ര​ണ​വി​ന്‍റെ​യും ഫോ​ണി​ലേ​ക്ക് കോ​ള​ജി​ന് പു​റ​ത്തു​നി​ന്നാ​ണ് ചോ​ദ്യ​ങ്ങ​ൾ എ​സ്എം​എ​സ് ആ​യി എ​ത്തി​യ​തെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. മ​റ്റൊ​രു പ്ര​തി​യാ​യ ന​സീ​മി​നും ഇ​തേ രീ​തി​യി​ൽ എ​സ്എം​എ​സ് ല​ഭി​ച്ചു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് കേ​സ് ദു​ർ​ബ​ല​മാ​ക്കും.

പി​എ​സ്‌​സി പാ​ർ​ട്ടി സ​ർ​വീ​സ് ക​മ്മീ​ഷ​നാ​യി അ​ധ​ഃപ​തി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പി​എ​സ്‌​സി ചെ​യ​ർ​മാ​ന്‍റെ​യും അം​ഗ​ങ്ങ​ളു​ടേ​യും പ​ങ്ക് പ​രി​ശോ​ധി​ക്ക​ണം. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​വും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ പി​എ​സ്‌​സി അ​ധി​കൃ​ത​രു​ടെ ഇ​ഷ്ട​ക്കാ​ർ​ക്ക് അ​ഭി​മു​ഖ​പ​രീ​ക്ഷ​യി​ലൂ​ടെ ഉ​യ​ർ​ന്ന റാ​ങ്ക് ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തോ​ടെ പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്നും കേ​ര​ളാ പി​എ​സ്‌​സി പി​രി​ച്ചു​വി​ട​ണ​മെ​ന്നും ര​ഞ്ജി​ത്ത് ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​മ​ധു​സൂ​ദ​ന​ൻ, എ​സ്. ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.