മാ​ന്നാ​റി​ന് താ​ത്കാ​ലി​ക വെ​ളി​ച്ച​മേ​കി ഹൈ​മാ​സ്റ്റ് ലൈ​റ്റ്
Sunday, September 22, 2019 10:17 PM IST
മാ​ന്നാ​ർ: ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​തി​ന​ഞ്ചു​ത​വ​ണ മി​ഴി​യ​ട​ച്ച് തു​റ​ന്ന മാ​ന്നാ​ർ ടൗ​ണി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് വീ​ണ്ടും പ്ര​കാ​ശ​പൂ​രി​ത​മാ​യി. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി മാ​ന്നാ​റി​ലെ കൂ​രി​രിു​ട്ടി​ലാ​ക്കി​യ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ഴി​ഞ്ഞ​രാ​ത്രി രാ​ത്രി മു​ത​ലാ​ണ് വീ​ണ്ടും പ്ര​കാ​ശി​ച്ച് തു​ട​ങ്ങി​യ​ത്. ക​രാ​റു​കാ​ർ എ​ത്തി ലൈ​റ്റി​ന്‍റെ എ​ല്ലാ ത​ക​രാ​റു​ക​ളും പ​രി​ഹ​രി​ച്ചു. മാ​ന്നാ​ർ ടൗ​ണി​ന് വെ​ളി​ച്ചം ന​ൽ​കു​ന്ന ഏ​ക സ്രോ​ത​സാ​ണ് ഈ ​ഹൈ​മാ​സ്റ്റ് ലൈ​റ്റ്.
ഇ​ത് പ​ണി​മു​ട​ക്കി​യാ​ൽ ജ​ന​ങ്ങ​ൾ ഇ​രു​ട്ടി​ൽ ത​പ്പേ​ണ്ട അ​വ​സ്ഥ​യാ​ണ്. സ്ഥി​ര​മാ​യി ലൈ​റ്റ് കേ​ടാ​കു​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് പ​ല​പ്പോ​ഴും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നി​ല​വാ​രം കു​റ​ഞ്ഞ ഉ​പ​ക​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. ഇ​പ്പോ​ൾ ഉ​ള്ള ലൈ​റ്റു​ക​ൾ മാ​റ്റി എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചാ​ൽ സ്ഥി​ര​മാ​യി കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്തി​ന് വൈ​ദ്യു​തി ചി​ല​വ് കു​റ​യു​ക​യും ചെ​യ്യു​മെ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​കാ​ട്ടു​ന്നു. മാ​ന്നാ​ർ ടൗ​ണി​ലെ ഹൈ​മാ​സ്റ്റ് മി​ഴി​യ​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.