നാ​ലു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള മി​ൽ​ജോ​യു​ടെ സൈ​ക്കി​ൾ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
Sunday, September 22, 2019 10:17 PM IST
ചെ​ങ്ങ​ന്നൂ​ർ: രാ​ജ്യ​ത്തെ 29 സം​സ്ഥാ​ന​ങ്ങ​ളി​ലും, മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​മു​ള്ള ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന മി​ൽ​ജോ​യു​ടെ സൈ​ക്കി​ൾ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി. ചെ​ങ്ങ​നൂ​ർ വാ​ഴാ​ർ മം​ഗ​ലം തൂ​ന്പു​ങ്ക​ൽ വീ​ട്ടി​ൽ മി​ൽ​ജോ തോ​മ​സാ​ണ് 14000 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തു​ന്ന​ത്.

പ്ര​ക്യ​തി ജീ​വ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് മി​ൽ​ജോ​യു​ടെ യാ​ത്ര. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ഷി​ബു രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ജീ​വ് കൈ​ലാ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ ബെ​റ്റ്സി തോ​മ​സ്, റ​വ.​എം.​എ​സ്.​ഡാ​നി​യേ​ൽ, തോ​മ​സ് ടി. ​ഐ​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.