അ​വാ​ർ​ഡു​ദാ​ന​വും ഫാ. ​ഗി​ൽ​ബ​ർ​ട്ട് അ​നു​സ്മ​ര​ണ​വും
Saturday, September 21, 2019 11:03 PM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​മ​ൽ അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ അ​വാ​ർ​ഡു​ദാ​ന​വും ഫാ. ​ഗി​ൽ​ബ​ർ​ട്ടി​ന്‍റെ അ​നു​സ്മ​ര​ണ​വും 25 ന് ​ന​ട​ക്കു​മെ​ന്ന് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​രാ​രി​ക്കു​ളം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​മാ​ത്യു അ​റേ​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​സ​ഫ് മാ​രാ​രി​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്രി​ൻ​സി​പ്പ​ൽ ഡി. ​ബി​ജു​ദാ​സ് ഫാ. ​ജെ​യിം​സ് ദേ​വ​സ്യ എ​ന്നി​വ​ർ അ​വാ​ർ​ഡു​ദാ​നം നി​ർ​വ​ഹി​ക്കും. ചെ​റി​യാ​ൻ ജോ​ബ്, കു​ര്യ​ൻ ജോ​സ​ഫ്, ജ​ൻ​സ​ണ്‍ എ. ​അ​ത്തി​ക്ക​ളം, കെ.​ആ​ർ. ര​മേ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കു​മെ​ന്ന് ജോ​സ​ഫ് മാ​രാ​രി​ക്കു​ളം പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ര​മേ​ശ​ൻ, ടി.​എ​ൻ. കു​ര്യ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.