ശാ​സ്ത്ര​രം​ഗം സ​ബ്ജി​ല്ലാ​ ത​ല ഉ​ദ്ഘാ​ട​നം
Saturday, September 21, 2019 11:01 PM IST
ചെ​ങ്ങ​ന്നൂ​ർ: കു​ട്ടി​ക​ളി​ലെ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്തു​തി​ന് പു​തു​പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളു​മാ​യി ശാ​സ്ത്ര​രം​ഗ​ത്തി​ന് തു​ട​ക്ക​മാ​യി.
വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​വി​ധ ക്ല​ബ്ബുക​ളെ ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ട് ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക്ലാ​സ്റൂം ഇ​ത​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​വാ​നും ഗ​വേ​ഷ​ണ​ത​ത്പ​ര​രാ​യ കു​ട്ടി​ശാ​സ്ത്ര​ജ്ഞ·ാ​രെ വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​നും ശാ​സ്ത്ര​രം​ഗം ല​ക്ഷ്യ​മി​ടു​ന്നു.
ചെ​ങ്ങ​ന്നൂ​ർ സ​ബ്ജി​ല്ലാ​ത​ല ശാ​സ്ത്ര​രം​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​പ​ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​ബി​ന്ദു നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, ശാ​സ്ത്ര​രം​ഗം സ​ബ്ജി​ല്ലാ​ത​ല ക​വീ​ന​ർ​മാ​രാ​യ എ​ച്ച്.​അ​ൻ​വ​ർ കെ.​ശ്യാം​കു​മാ​ർ, എ​ൻ. സ​തീ​ഷ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി. ​ജി. സ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​പ​ജി​ല്ല​യി​ലെ 94 വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശാ​സ്ത്ര​രം​ഗം ക​വീ​ന​ർ​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.