വാ​ർ​ഷി​ക​വും വ​ണ​ക്ക​മാ​സ സ​മ​ർ​പ്പ​ണ​വും
Friday, September 20, 2019 10:12 PM IST
ചേ​ർ​ത്ത​ല: മാ​ട​മ​ന ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സ സ​മ​ർ​പ്പ​ണ​വും ഇന്നും നാളെയും ന​ട​ക്കും. ഇന്നു ​രാ​വി​ലെ പ​ത്തി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ, 10.30 ന് ​ക​ലാ​മ​ത്സ​ര​ങ്ങ​ൾ, വൈ​കുന്നേരം അ​ഞ്ചി​ന് ദി​വ്യ​ബ​ലി.
ഫാ. ​സ​നു പു​തു​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാളെ ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എം.​ജെ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി ദേ​വ​സ്യ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എം.​വി. സെ​ബാ​സ്റ്റി​യ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും. എം.​ജെ. മാ​ത്യു, റോ​ണി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, വൈ​കുന്നേരം 4.30 ന് ​പ്ര​ദ​ക്ഷി​ണം. ആ​റി​ന് ല​ദീ​ഞ്ഞ് വ​ണ​ക്ക​മാ​സ സ​മ​ർ​പ്പ​ണം. മു​ട്ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.