സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Friday, September 20, 2019 10:12 PM IST
ആ​ല​പ്പു​ഴ: ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി, കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ത്തു​ന്ന ഗാ​ന്ധി​ക​സ്തൂ​ർ​ബ 150-ാം ജ·​വാ​ർ​ഷി​ക ആ​ഘോ​ഷ സ​മാ​പ​ന​വും ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല ല​ഹ​രി​വി​രു​ദ്ധ പ്ര​സം​ഗ മ​ത്സ​ര​വും വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി എം.​എ. ജോ​ണ്‍ മാ​ട​മ​ന ചെ​യ​ർ​മാ​നാ​യും പി.​ജെ. കു​ര്യ​ൻ വൈ​സ് ചെ​യ​ർ​മാ​നാ​യും ബേ​ബി പാ​റ​ക്കാ​ട​ൻ ക​ണ്‍​വീ​ന​റാ​യും പ്ര​ദീ​പ് കൂ​ട്ടാ​ല ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യും ഷീ​ല ജ​ഗ​ധ​ര​ൻ ഖ​ജാ​ൻ​ജി​യു​മാ​യി 51 പേ​ര​ട​ങ്ങു​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ പത്തിന് ന​ര​സി​ഹ​പു​ര​ത്ത് ഗാ​ന്ധി​ക​സ്തൂ​ർ​ബ 150-ാം ജന്മവാ​ർ​ഷി​ക സ​മാ​പ​ന സ​മ്മേ​ള​നം പ്ര​മു​ഖ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ര​ണ്ടാം തീ​യ​തി ന​ട​ത്തു​ന്ന 17-ാമ​ത് സം​സ്ഥാ​ന​ത​ല ല​ഹ​രി​വി​രു​ദ്ധ പ്ര​സം​ഗ​മ​ത്സ​രം ആ​ല​പ്പു​ഴ ച​ട​യം​മു​റി ഹാ​ളി​ൽ ന​ട​ക്കും. യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​ട്ടാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.