മ​ല​ങ്ക​ര​സ​ഭാ പു​ന​രൈ​ക്യ ന​വ​തി ആ​ഘോ​ഷം മാ​വേ​ലി​ക്ക​ര രൂ​പ​ത​യി​ൽ
Friday, September 20, 2019 10:10 PM IST
കോ​ട്ട​യം: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​ന​രൈ​ക്യ ന​വ​തി​യാ​ഘോ​ഷ​ങ്ങ​ൾ അ​ടു​ത്ത​വ​ർ​ഷം മാ​വേ​ലി​ക്ക​ര രൂ​പ​ത​യി​ൽ ന​ട​ക്കും.
ഇ​ന്നെ​ല കോ​ട്ട​യ​ത്തു ന​ട​ന്ന 89-ാം പു​ന​രൈ​ക്യ​വാ​ർ​ഷി​ക സ​ഭാ​സം​ഗ​മ​ത്തോ​ടും ബ​ഥ​നി ആ​ശ്ര​മ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തോ​ട​മ​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ​യി​ൽ നി​ന്നും രൂ​പ​താ പ്ര​തി​നി​ധി​ക​ൾ കാ​തോ​ലി​ക്കാ പ​താ​ക ഏ​റ്റു​വാ​ങ്ങി.
രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വെ​ണ്‍​മ​ലോ​ട്ട്, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ഇ​മ്മാ​നു​വേ​ൽ പു​ന്ത​ല​വി​ള, തോ​മ​സ് ജോ​ണ്‍ തേ​വ​രേ​ത്ത്, എം.​സി.​വൈ.​എം പ്ര​സി​ഡ​ന്‍റ് ബി​പി​ൻ വൈ​ദ്യ​ൻ, എം.​സി.​എ സ​ഭാ​ത​ല ട്ര​ഷ​റ​ർ ബാ​ബു അ​ന്പ​ല​ത്തും​കാ​ലാ, ശോ​ശാ​മ്മ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് പ​താ​ക ഏ​റ്റു​വാ​ങ്ങി.