കു​ട്ട​നാ​ട്ടി​ൽ ഉ​പ്പു​വെ​ള്ള ഭീ​ഷ​ണി, കൃ​ഷി​നാ​ശ​ഭീ​തി​യി​ൽ ക​ർ​ഷ​ക​ർ
Thursday, September 19, 2019 10:14 PM IST
മ​ങ്കൊ​ന്പ്: വേ​ലി​യേ​റ്റ​വും വേ​ലി​യി​റ​ക്ക​വും മൂ​ലം കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ജ​ല​നി​ര​പ്പി​ലെ അ​സാ​ധാ​ര​ണ അ​ന്ത​രം കു​ട്ട​നാ​ട്ടി​ൽ ഉ​പ്പു​വെ​ള്ള ഭീ​ഷ​ണി​യും, അ​തു​വ​ഴി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​നാ​ശ ഭീ​ഷ​ണി​യും സൃ​ഷ്ടി​ക്കു​ന്നു.
വേ​ലി​യേ​റ്റ, വേ​ലി​യി​റ​ക്ക സ​മ​യ​ങ്ങ​ളി​ൽ ഒ​ര​ടി​യോ​ളം കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പി​ൽ വ്യ​ത്യാ​സം വ​രു​ന്ന​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് ഇ​പ്പോ​ൾ ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും, അ​ടു​ത്ത പു​ഞ്ച​കൃ​ഷി​ക്കാ​യി നി​ല​മൊ​രു​ക്ക​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. നി​ല​വി​ലെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മു​ള്ള നി​ല​വി​ലെ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത് ത​ണ്ണീ​ർ​മു​ക്കം​ബ​ണ്ടി​ന്‍റെ ന​വീ​ക​ര​ണ​മാ​ണെ​ന്നാ​ണ് പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.
നേ​ര​ത്തെ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി 31 വീ​തം കാ​യ​ലി​ന്‍റെ കി​ഴ​ക്കു, പ​ടി​ഞ്ഞാ​റു ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ച 62 ഷ​ട്ട​റു​ക​ളി​ലൂ​ടെ​യാ​ണ് കൊ​ച്ചി കാ​യ​ലി​ലേ​ക്കും, തി​രി​കെ കു​ട്ട​നാ​ട്ടി​ലേ​ക്കും വെ​ള്ളം ക​യ​റി​യി​റ​ങ്ങി​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​ണ്‍​ചി​റ​യു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ത്തു പു​തു​താ​യി 28 ഷ​ട്ട​റു​ക​ളും നി​ർ​മി​ച്ച​തോ​ടെ 1410 മീ​റ്റ​ർ നീ​ളം പ്ര​ദേ​ശ​ത്തെ 90 ഷ​ട്ട​റു​ക​ളി​ലും കൂ​ടി വെ​ള്ളം അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ക​യ​റി​യി​റ​ങ്ങു​മെ​ന്ന് സാ​ഹ​ച​ര്യ​മൊ​രു​ങ്ങി. ഷ​ട്ട​റു​ക​ൾ​ക്കു പു​റ​മെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി 20, 30, 40, 46 അ​ടി വീ​തി​യു​ള്ള നാ​ലു ബോ​ട്ടു ലോ​ക്കു​ക​ളും ബ​ണ്ടി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​വ​യി​ലൊ​ന്നി​ന്‍റെ പ​ണി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം ഇ​ക്കൊ​ല്ല​മാ​ണ് ആ​ദ്യ​മാ​യി ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ന്ന് നീ​രൊ​ഴു​ക്കു സ​ന്പൂ​ർ​ണ​മാ​ക്കി​യ​ത്.
നേ​ര​ത്തെ ബ​ണ്ടി​ന്‍റെ പ​കു​തി​ഭാ​ഗം മ​ണ്‍​ചി​റ​യാ​യി​രു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി ക​ട​ൽ​വെ​ള്ളം കാ​യ​ലി​ലേ​ക്കു ക​ട​ക്കു​ക​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ന്ന​തോ​ടെ മു​ൻ​പു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം വെ​ള്ള​മാ​ണ് കൊ​ച്ചി കാ​യ​ലി​ൽ നി​ന്നും ഷ​ട്ട​ർ ക​ട​ന്നി​പ്പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വു നി​ല​യ്ക്കു​ന്ന​തോ​ടെ കു​ട്ട​നാ​ട്ടി​ൽ നി​ന്നും ബ​ണ്ടി​ന​പ്പു​റ​ത്തേ​ക്കു​ള്ള ഒ​ഴു​ക്കും കു​റ​യും. ഇ​തോ​ടെ ക​ട​ൽ​വെ​ള്ളം കാ​യ​ലി​ലേ​ക്കു ക​യ​റു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ങ്ങും. ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ൽ വേ​ലി​യേ​റ്റ, വേ​ലി​യി​റ​ക്ക സ​മ​യ​ങ്ങ​ളി​ൽ കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പി​ൽ വ​ലി​യ വ്യ​ത്യാ​സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​ഴ്ച​യി​ൽ കി​ഴ​ക്കു മ​ഴ ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് നേ​രി​യ തോ​തി​ൽ ഉ​യ​ർ​ന്നി​രു​ന്നു.
മ​ഴ നി​ല​യ്ക്കു​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ വീ​ണ്ടും പ​ഴ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ഭ​യ​പ്പെ​ടു​ന്ന​ത്. ശ​ക്ത​മാ​യ വേ​ലി​യേ​റ്റം തു​ട​ർ​ന്നാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്നെ കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ല​വ​ണാം​ശം വ​ർ​ഥിക്കും.
ഇ​തു പാ​തി​വ​ഴി​യി​ലെ​ത്തി​യ ര​ണ്ടാം​കൃ​ഷി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. നെ​ൽ​ച്ചെ​ടി​ക​ൾ​ക്കു നൂ​റു മു​ത​ൽ 105 ദി​വ​സം പ്രാ​യ​മാ​കും വ​രെ പാ​ട​ത്ത് വെ​ള്ളം ക​യ​റ്റേ​ണ്ട​തു​ണ്ട്. ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം നി​റ​ഞ്ഞാ​ൽ ഇ​തു അ​സാ​ധ്യ​മാ​കു​ക​യും കൃ​ഷി ന​ശി​ക്കു​ക​യും ചെ​യ്യും. വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് പു​ഞ്ച​കൃ​ഷി​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്നു​ണ്ട്.
പു​ഞ്ച​കൃ​ഷി​ക്കു​ള്ള പ​ന്പിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി പാ​ട​ത്ത് പെ​ട്ടി​യും പ​റ​യും ഉ​റ​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ താ​മ​സി​യാ​തെ സ​ജീ​വ​മാ​കും.
എ​ന്നാ​ൽ ഒ​ര​ടി​യോ​ളം വെ​ള്ള​മു​യ​രു​ന്ന​തു​മൂ​ലം പെ​ട്ടി​യും പ​റ​യും ഉ​റ​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ പ്ര​യാ​സ​ക​ര​മാ​കും.
ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് പെ​ട്ടി​മ​ട ത​ള്ളി​പ്പോ​കാ​നും സാ​ഹ​ച​ര്യ​മൊ​രു​ക്കും.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ന​വം​ബ​റി​ൽ പു​ഞ്ച​കൃ​ഷി​യാ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​തി​കൂ​ല സാ​ഹ​ര്യ​ങ്ങ​ളു​ണ്ടാ​യാ​ൽ പു​ഞ്ച​കൃ​ഷി വൈ​കുന്ന​തോ, ഉ​പേ​ക്ഷി​ക്കു​ന്ന​തോ ആ​യ സാ​ഹ​ച​ര്യ​മൊ​രു​ങ്ങാം.