ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഭൂ​മി ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി ലൈ​ഫ് മി​ഷ​ൻ
Thursday, September 19, 2019 10:14 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഭൂ​മി​ക​ണ്ടെ​ത്താ​ൻ ലൈ​ഫ് മി​ഷ​ൻ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ജി​ല്ല ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ലൈ​ഫ് മി​ഷ​ന്‍റെ മൂ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ന​ട​ന്ന ജി​ല്ലാ​ത​ല ക​ർ​മ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ജി​ല്ല​യി​ൽ 19,333 ഭ​വ​ന​ര​ഹി​ത​രു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഇ​ക്കാ​ര്യ​ത്തി​ൽ വൈ​കാ​തെ അ​വ​സാ​ന കൃ​ത്യ​ത വ​രു​ത്തും. 362 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​ന സ​മു​ച്ച​യ​ത്തി​നാ​യി നാ​ലു​പ്ലോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ അ​ഞ്ചേ​ക്ക​ർ സ്ഥ​ല​വും ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. ഫ്ളാ​റ്റു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​ലൂ​ടെ ഒ​രു സെ​ന്‍റ് ഭൂ​മി​യി​ൽ ഒ​രു​കു​ടും​ബ​ത്തെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​കും. വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി​രി​ക്കു​ന്ന ഭൂ​മി ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വ​കു​പ്പ് മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി​ക​ളി​ൽ നി​ന്ന് ഈ ​മാ​സം 30ന​കം ല​ഭി​ക്ക​ത്ത​ക്ക​വി​ധം പ്രൊ​പ്പോ​സ​ൽ തേ​ടി​യി​ട്ടു​ണ്ട്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഭൂ​മി ക​ണ്ടെ​ത്തി ന​ൽ​കി​യാ​ൽ ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് നി​ർ​മി​ച്ചു​ന​ൽ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ·ാ​രോ​ട് ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ യോ​ഗ​ത്തി​ൽ ആ​രാ​ഞ്ഞി​ട്ടു​ണ്ട്.
ഭൂ​മി സം​ഭാ​വ​ന​യാ​യി ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യ ലൈ​ഫ് മി​ഷ​ൻ ര​ണ്ടാം ഘ​ട്ട​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം 50 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വി​ക​സ​ന ഉ​പ​ദേ​ഷ്ടാ​വ് സി.​എ​സ്.​ര​ഞ്ജി​ത്ത്, സം​സ്ഥാ​ന ന​വ​കേ​ര​ള മി​ഷ​ൻ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ചെ​റി​യാ​ൻ ഫി​ലി​പ്പ്, ലൈ​ഫ് മി​ഷ​ൻ ഡെ​പ്യൂ​ട്ടി സി​ഇ​ഒ കെ. ​പി. സാ​ബു​ക്കു​ട്ട​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ജെ. ​ബെ​ന്നി, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പി. ഉ​ദ​യ​സിം​ഹ​ൻ, വി​വി​ധ ബ്ലോ​ക്ക് മു​നി​സി​പ്പ​ൽ അ​ധ്യ​ക്ഷ​ർ, എം​പി​യു​ടെ പ്ര​തി​നി​ധി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.