അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, September 19, 2019 10:14 PM IST
ആ​ല​പ്പു​ഴ: കു​ടും​ബ​ശ്രീ ആ​ല​പ്പു​ഴ ജി​ല്ലാ മി​ഷ​ന്‍റെ കീ​ഴി​ൽ സ്മാ​ർ​ട്ട് അ​ഗ്രി വി​ല്ലേ​ജ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍, ഒ​ർ​ഗാ​നി​ക് ഫാ​ർ​മിം​ഗ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് അ​ഗ്രി​ക​ൾ​ച്ച​റ​ൽ സ​യ​ൻ​സി​ലോ, ഓ​ർ​ഗാ​നി​ക്അ​ഗ്രി​ക​ൾ​ച്ച​റി​ലോ ഡി​പ്ലോ​മ നേ​ടി​യ​വ​രോ, കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി വി​എ​ച്ച്എ​സ്ഇ അ​ഗ്രി​ക​ൾ​ച്ച​ർ ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള ഫി​നി​ഷിം​ഗ് സ്കൂ​ൾ പ്രോ​ഗ്രാം വി​ജ​യി​ച്ച​വ​രും ജൈ​വ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മാ​ന രീ​തി​യി​ലു​ള്ള പ്രൊ​ജ​ക്ടു​ക​ളി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന പൊ​തു മേ​ഖ​ല വ​കു​പ്പു​ക​ളി​ൽ മൂ​ന്നു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​വൃ​ത്തി പ​രി​ച​യം ഉ​ള്ള​വ​രോ ആ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. റി​ട്ട​യ​ർ ചെ​യ്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​രി​ഗ​ണി​ക്കും. ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​നും യാ​ത്ര ചെ​യ്യു​ന്ന​തി​നും പ​രി​ശീ​ല​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ത​യാ​റു​ള്ള​വ​രും അ​ഞ്ചു​വ​ർ​ഷ​മെ​ങ്കി​ലും റി​സോ​ഴ്സ് പേ​ഴ്സ​ണാ​യി ജോ​ലി ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​രും ആ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. പ്രാ​യം ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 18നും 40​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ ഡാ​റ്റ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 26ന് ​രാ​വി​ലെ പ​ത്തി​ന് ആ​ല​പ്പു​ഴ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഓ​ഫീ​സി​ൽ (ആ​ലി​ശേ​രി, വ​ലി​യ​കു​ളം) കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി എ​ത്ത​ണം. ഫോ​ണ്‍ : 0477 2254104.