മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം
Thursday, September 19, 2019 10:12 PM IST
ചേ​ർ​ത്ത​ല: ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും താ​ലൂ​ക്ക് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണ​ക​മ്മി​റ്റി​യും ചേ​ർ​ന്ന് ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ മ​ഹാ​സ​മാ​ധി ആ​ച​രി​ക്കും. 21ന് ​ദീ​പ​ശി​ഖാ​റാ​ലി, പൊ​തു​സ​മ്മേ​ള​നം സ​മാ​ധി പ്രാ​ർ​ഥ​ന, വ​ർ​ണ​മൗ​ന​മ​ഹാ​ജാ​ഥ എ​ന്നി​വ​യോ​ടെ​യാ​ണ് സ​മാ​ധി​ദി​നാ​ച​ര​ണം. ദി​നാ​ച​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി താ​ലൂ​ക്ക് സ​മാ​ധി ദി​നാ​ച​ര​ണ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ജ​യ​ഘോ​ഷ് ചാ​ര​ങ്കാ​ട്ട്, വി.​വി​ജു​മോ​ൻ, കെ.​ആ​ർ.​രാ​ജു​കു​ത്തി​യ​തോ​ട്,പി.​എം പു​ഷ്ക​ര​ൻ, സി.​ആ​ർ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 9.30ന് ​പ്രി​ൻ​സി​പ്പ​ൽ എ​ൽ.​ജ​മു​ന​ദേ​വി പ​താ​ക ഉ​യ​ർ​ത്തും.1 0.30ന് ​ക​ള​വം​കോ​ടം ശ​ക്തീ​ശ്വ​രം ക്ഷേ​ത്രത്തിൽ നി​ന്നും ദീ​പ​ശി​ഖാ​റാ​ലി സ്കൂ​ളി​ലേ​ക്കെ​ത്തും. പ്ര​ധാ​നാ​ധ്യാ​പി​ക പി.​ജ​മു​ന​ദേ​വി ഏ​റ്റു​വാ​ങ്ങും.
ര​ണ്ടി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യ ഘോ​ഷ് ചാ​ര​ങ്കാ​ട്ട് അ​ധ്യ​ക്ഷ​നാ​കും വ​ർ​ക്ക​ല നാ​രാ​യ​ണ ഗു​രു​കു​ല ആ​ശ്ര​മം അ​വാ​ർ​ഡ് ജേ​താ​വ് മൈ​ക്കി​ൾ സെ​ബാ​സ്റ്റ്യ​ൻ അ​റോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.