സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ്
Wednesday, September 18, 2019 10:44 PM IST
പൂ​ച്ചാ​ക്ക​ൽ: സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. നോ​ർ​ത്ത് പാ​ണാ​വ​ള്ളി സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി, സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​ഫ്ര​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

22 ന് ​നോ​ർ​ത്ത് പാ​ണാ​വ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​പ്ര​ദീ​പ് കു​ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ. ​വി​പി​ൻ കു​രു​ശു​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​പ​ള്ളി​പ്പു​റം എ.​സി പ്ര​സി​ഡ​ന്‍റ് ബ്ര.​വി.​വി.​സ്റ്റീ​ഫ​ൻ,ഇ​ട​വ​ക വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജു കു​ഞ്ച​ര​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 949611 9370,9447713293 എ​ന്നീ ന​ന്പ​റു​ക​ളി​ൽ പേ​ര് മു​ൻ​കൂ​റാ​യി ര​ജി​സ്ട്ര​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.