അ​നി​ശ്ചി​ത​ത്വ​ത്തി​നെ​ടു​വി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ രാ​ജി​വ​ച്ചു
Wednesday, September 18, 2019 10:39 PM IST
ആ​ല​പ്പു​ഴ: നീ​ണ്ട കാ​ല​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​നും ത​ർ​ക്ക​ത്തി​നു​മൊ​ടു​വി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ്ഥാ​നം തോ​മ​സ് ജോ​സ​ഫ് രാ​ജി വ​ച്ചു. കോ​ണ്‍​ഗ്ര​സി​ലെ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് ചെ​യ​ർ​മാ​ൻ രാ​ജി സ​മ​ർ​പ്പി​ച്ച​ത്. ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് കു​തി​ര​പ്പ​ന്തി വാ​ർ​ഡ് കൗ​ണ്‍​സി​ല​റും യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ പാ​ർ​ട്ടി ചെ​യ​ർ​മാ​നു​മാ​യ കോ​ണ്‍​ഗ്ര​സി​ലെ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​നാ​ണ് സാ​ധ്യ​ത. കോ​ണ്‍​ഗ്ര​സി​ലെ ധാ​ര​ണ​പ്ര​കാ​രം അ​വ​സാ​ന ര​ണ്ടു വ​ർ​ഷം ചെ​യ​ർ​മാ​ൻ സ്ഥാ​നം ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ന് ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഒ​ക്ടോ​ബ​ർ ര​ണ്ടി​നു ന​ട​ക്കു​ന്ന ന​ഗ​ര​സ​ഭ ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം രാ​ജി വ​ച്ചാ​ൽ മ​തി​യെ​ന്ന​താ​യി​രു​ന്നു തോ​മ​സ് ജോ​സ​ഫി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വാ​ദം. രാ​ജി സം​ബ​ന്ധി​ച്ച ഡി​സി​സി​യി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് കൗ​ണ്‍​സി​ല​ർ സ്ഥാ​ന​വും പാ​ർ​ട്ടി അം​ഗ​ത്വ​വും ഒ​ഴി​യു​മെ​ന്ന് ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സ് സൗ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും കു​ഞ്ഞു​മോ​ൻ ഒ​ഴി​യു​ക​യും ചെ​യ്തു.

എ​ന്നാ​ൽ രാ​ജി വൈ​കു​ന്ന​ത് ത​ർ​ക്കം രൂ​ക്ഷ​മാ​ക്കി. രാ​ജി​ക്കു​ള്ള സ​മ്മ​ർ​ദം ഏ​റി​യ​തോ​ടെ സ്ഥാ​നം ഒ​ഴി​യാ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.50 ഓ​ടെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് തോ​മ​സ് ജോ​സ​ഫ് രാ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ്യോ​തി​മോ​ൾ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ.​എ. റ​സാ​ഖ്, ബ​ഷീ​ർ കോ​യ​പ​റ​ന്പി​ൽ, ബി​ന്ദു തോ​മ​സ്, മോ​ളി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.