ജീ​വി​ച്ചി​രി​ക്കു​ന്ന ആ​ൾ​ക്ക് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്; സി​പി​എം നേ​താ​വ് ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സ്
Tuesday, September 17, 2019 10:37 PM IST
ചാ​രും​മൂ​ട്: ജീ​വി​ച്ചി​രി​ക്കു​ന്ന ആ​ൾ​ക്ക് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ സം​ഭ​വ​ത്തി​ൽ സി​പി​എം നേ​താ​വ് ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്കെ​തി​രെ നൂ​റ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.
ചു​ന​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ സെ​ക്ര​ട്ട​റി റീ​ത്താ പ​വി​ത്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ്, ചു​ന​ക്ക​ര ന​ടു​വി​ൽ ന​യ​ന​ത്തി​ൽ അ​ജി​ത, അ​ജി​ത​യു​ടെ ബ​ന്ധു സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടി ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചു​ന​ക്ക​ര ന​ടു​വി​ൽ ന​യ​ന​ത്തി​ൽ മു​ന്പ് താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന ജോ​സ് മാ​ർ​ട്ടി​ൻ മോ​റി​സാ​ണ് ത​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യെ​ന്ന പ​രാ​തി ന​ൽ​കി​യ​ത്.
ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2016 ഒ​ക്ടോ​ബ​ർ 19 നാ​ണ് ജോ​സി​ന്‍റെ മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 2016 സെ​പ്തം​ബ​ർ 17 ന് ​ജോ​സ് മ​രി​ച്ച​താ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2003 വ​രെ 12 വ​ർ​ഷ​ത്തോ​ളം ത​ന്നോ​ടൊ​പ്പം ചു​ന​ക്ക​ര​യി​ൽ താ​മ​സി​ക്കു​ക​യും ത​ന്‍റെ ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ ചു​ന​ക്ക​ര ന​ടു​വി​ൽ ന​യ​ന​ത്തി​ൽ അ​ജി​ത​കു​മാ​രി​യാ​ണ് മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ജോ​സ് ചാ​രും​മൂ​ട്ടി​ൽ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ച​തി​ന് മു​ൻ ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കെ​തി​രെ നൂ​റ​നാ​ട് പോ​ലീ​സി​ൽ ജോ​സ് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
ജോ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: നി​യ​മ​പ​ര​മാ​യി താ​നും അ​ജി​ത​യും വി​വാ​ഹി​ത​ര​ല്ല. 2003 ൽ ​ത​മ്മി​ൽ പി​രി​ഞ്ഞ ശേ​ഷം താ​ൻ കൊ​ല്ലം പു​ല്ലു​ചി​റ​യി​ലാ​ണ് താ​മ​സം. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. വ​ല്ല​പ്പോ​ഴു​മാ​ണ് ചു​ന​ക്ക​ര​യി​ൽ വ​രു​ന്ന​ത്.
എ​നി​ക്കു കൂ​ടി അ​വ​കാ​ശ​മു​ള്ള ചു​ന​ക്ക​ര​യി​ലെ ന​യ​നം വീ​ടും വ​സ്തു​വും ഞാ​ൻ മ​രി​ച്ചു​വെ​ന്ന് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി അ​ജി​ത നി​യ​മ വി​രു​ദ്ധ​മാ​യി കൈ​മാ​റ്റം ചെ​യ്തു. ജീ​വി​ച്ചി​രി​ക്കു​ന്ന ത​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും ത​ട്ടി​പ്പി​നു ശ്ര​മി​ച്ച് വ​രി​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച മു​ന്പ് അ​ജി​ത അ​ന​ന്ത​രാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ചു​ന​ക്ക​ര വി​ല്ലേ​ജാ​ഫീ​സി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ താ​ൻ അ​റി​യു​ന്ന​ത്.
അ​ന്വേ​ഷ​ണം ന​ട​ത്താ​തെ സ​ർ​ക്കാ​ർ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തും രാ​ഷ​ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചു​മാ​ണ് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ച​തെ​ന്ന് ജോ​സ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കാ​ണി​ച്ച് ക​ള​ക്ട​ർ, പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് ജോ​സ് പ​റ​ഞ്ഞു. സി​പി​എം നേ​തൃ​ത്വ​ത്തി​നും പ​രാ​തി ന​ൽ​കു​മെ​ന്നും ജോ​സ് പ​റ​ഞ്ഞു.