ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Tuesday, September 17, 2019 10:36 PM IST
പൂ​ച്ചാ​ക്ക​ൽ: തേ​വ​ർ​വ​ട്ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 93,94 പ​ത്താം ക്ലാ​സ് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രി​കെ 2019 ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ക​രു​ണ സ്പെ​ഷ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ച്ചാ​ണ് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്. പാ​ണാ​വ​ള്ളി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​പ്ര​ദീ​പ് കൂ​ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മൂ​ഹ​ത്തി​ൽ അ​വ​ഗ​ണ​ന​യോ​ടെ പ​ല​രും മാ​റ്റി നി​ർ​ത്തു​ന്ന ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​ങ്ങ​ൾ ആ​ണെ​ന്നും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യി​മ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​ണ് എ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. തേ​വ​ർ​വ​ട്ടം സ്കൂ​ളി​ലെ പൂ​ർ​വ അ​ധ്യാ​പ​ക​നും സി​നി​മ,നാ​ട​ക​ഗാ​ന ര​ച​യി​താ​വു​മാ​യ പൂ​ച്ചാ​ക്ക​ൽ ഷാ​ഹു​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​രു​ണ സ്പെ​ഷ​ൽ സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക ആ​സ്മി എ​ബി, തേ​വ​ർ​വ​ട്ടം ജി​എ​ച്ച്എ​സ് സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി.​ആ​ർ.​ര​ചി​ത, പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ല കാ​ർ​ത്തി​കേ​യ​ൻ,ഷ ീ​ബ സ​ത്യ​ൻ,സു​ശീ​ല​ൻ, ഷി​ബു, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ
ദി​ലീ​പ്,സു​മേ​ഷ്,ബൈ​ജു,ശ്രീ​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രു​ണ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷ​ാക​ർ​ത്താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​ക​ളും വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ന​ട​പ്പാക്കിവ​രു​ന്നു​ണ്ട് എ​ന്ന് സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ ക​ണ്‍​വീ​ന​ർ സ​മ​ദ് പ​റ​ഞ്ഞു. വ​നി​താ പ്ര​തി​നി​ധി സീ​മ ന​ന്ദി പ​റ​ഞ്ഞു.