ആ​ധാ​ർ സീ​ഡിം​ഗ് കാ​ന്പെ​യി​ൻ
Monday, September 16, 2019 10:37 PM IST
മ​ങ്കൊ​മ്പ് : നി​ല​വി​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ഇ-​പോ​സ് മെ​ഷീ​ൻ മു​ഖേ​ന​യും അ​ക്ഷ​യ​സെ​ന്‍റ​ർ വ​ഴി​യും ആ​ധാ​ർ ലി​ങ്ക് ചെ​യ്യാ​ത്ത കാ​ർ​ഡം​ഗ​ങ്ങ​ൾ​ക്കാ​യി ആ​ധാ​ർ സീ​ഡിം​ഗ് കാ​ന്പെ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ളു​മാ​യി രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​യ്ക്ക ര​ണ്ടു വ​രെ​യു​ള്ള സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണ​മെ​ന്ന് താ​ലൂ​ക്ക സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കാ​ന്പെ​യി​ൻ തീ​യ​തി​യും പ​ഞ്ചാ​യ​ത്തു​ക​ളും നാ​ളെ എ​ട​ത്വ, നെ​ടു​മു​ടി, പു​ളി​ങ്കു​ന്ന്, 19 ന് ​ത​ക​ഴി, ച​മ്പ​ക്കു​ളം, കാ​വാ​ലം, 20 ന് ​ത​ല​വ​ടി, രാ​മ​ങ്ക​രി, കൈ​ന​ക​രി, 23ന് ​മു​ട്ടാ​ർ, വെ​ളി​യ​നാ​ട്, നീ​ലം​പേ​രൂ​ർ.