കു​ടും​ബ​ശ്രീ ഓ​ണ​വി​പ​ണി​യി​ൽ ന​ട​ത്തി​യ​ത് നി​ർ​ബ​ന്ധി​ത വി​ല്പ​ന​യെ​ന്ന് ആ​ക്ഷേ​പം
Monday, September 16, 2019 10:35 PM IST
ആ​ല​പ്പു​ഴ: കു​ടും​ബ​ശ്രീ ഓ​ണ​ക്കാ​ല​ത്ത് അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ വ​ഴി സാ​ധ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​ത് നി​ർ​ബ​ന്ധി​ത വി​ല്പ​ന​യി​ലൂ​ടെ​യെ​ന്ന് ആ​ക്ഷേ​പം. അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ ഒ​രം​ഗം ഒ​രു സാ​ധ​ന​മെ​ങ്കി​ലും വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്ന് ഗ്രൂ​പ്പു​ക​ളോ​ട് സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച​താ​യാ​ണ് പ​രാ​തി. നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​തി​രു​ന്ന അം​ഗ​ങ്ങ​ളി​ൽ നി​ന്നും ക​ത്തെ​ഴു​തി വാ​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല കു​ടും​ബ​ശ്രീ ന​ട​ത്തി​യ ഓ​ണ​ച്ച​ന്ത​യു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ടു​ക​ളി​ലെ ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ൾ വ​ഴി അ​രി​പ്പൊ​ടി, അ​ച്ചാ​ർ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​ത്. ഒ​രം​ഗം അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ പാ​ക്ക​റ്റു​ക​ൾ വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യെ​ങ്കി​ലും അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പു മൂ​ലം എ​ണ്ണം പ​ല​യി​ട​ത്തും ഒ​ന്നും ര​ണ്ടു​മാ​ക്കി ചു​രു​ക്കി.
ചി​ല ഗ്രൂ​പ്പു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ത​യാ​റാ​കാ​തി​രു​ന്ന അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ മ​റ്റം​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി വാ​ങ്ങി എ​ണ്ണം തി​ക​ച്ച് ആ​ശ​ങ്ക​യ​ക​റ്റി. പ​ല​രും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്ന​തി​നാ​ലും വി​ല​ക്കു​റ​വി​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ൽ അം​ഗ​ങ്ങ​ളി​ൽ നി​ന്നും എ​തി​ർ​പ്പ് വ​ന്ന​ത്. പൊ​തു​വി​പ​ണി​യി​ൽ 25 മു​ത​ൽ 27 രൂ​പ​യ്ക്കു വ​രെ പു​ട്ടു​പൊ​ടി കി​ട്ടു​ന്പോ​ൾ കു​ടും​ബ​ശ്രീ പു​ട്ടു​പൊ​ടി വി​റ്റ​ത് 30 രൂ​പ​യ്ക്കാ​ണ്. ഇ​തു​മൂ​ലം ബ്രാ​ൻ​ഡ​ഡ് ഇ​ത​ര സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കു പോ​ലും കൂ​ടി​യ വി​ല​യ്ക്ക് പൊ​ടി​ക​ൾ വാ​ങ്ങേ​ണ്ടി വ​ന്നു. മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നും കൂ​ടാ​തെ എ​ത്തി​യ വി​ല്പ​ന​യെ വി​മു​ഖ​ത​യോ​ടെ​യാ​ണ് നാ​ട്ടി​ൻ​പു​റ​ത്തെ ഭൂ​രി​ഭാ​ഗം സ്ത്രീ​ക​ളും ക​ണ്ട​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ കു​ടു​ബ​ശ്രീ വ​ഴി ന​ട​ത്തി​യ ഓ​ണ​ക്ക​ച്ച​വ​ട​ത്തി​ന് യാ​തൊ​രു നി​ർ​ബ​ന്ധി​ത നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. വീ​ട്ട​മ്മ​മാ​ർ ഉ​ണ്ടാ​ക്കി​യ ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ അ​വ​രി​ലൂ​ടെ ത​ന്നെ വി​റ്റ​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ജി​ല്ല​യി​ൽ നി​ർ​ബ​ന്ധി​ത​മാ​യി സാ​ധ​ന​ങ്ങ​ൾ അ​ടി​ച്ചേ​ല്പി​ച്ചെ​ന്ന് പ​രാ​തി വ​ന്നി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ല ഓ​ണ​ച്ച​ന്ത കൂ​ടാ​തെ പ​ത്തോ​ളം ഓ​ണ​ച്ച​ന്ത​ക​ളാ​ണ് ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ആ​റി​ന് ആ​രം​ഭി​ച്ച ഓ​ണ​വി​പ​ണി ഇ​ന്ന​ലെ സ​മാ​പി​ച്ചു. ഒ​രു കോ​ടി​യോ​ളം രൂ​പ​യാ​ണ് പ​ത്തു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഓ​ണ​വി​പ​ണി​യി​ലൂ​ടെ ജി​ല്ല കു​ടും​ബ​ശ്രീ സ​മാ​ഹ​രി​ച്ച​ത്. പ​ച്ച​ക്ക​റി​ക​ൾ, ചി​പ്സ് എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യും വി​റ്റു പോ​യ​ത്. ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ല ഓ​ണ​ച്ച​ന്ത​യി​ൽ 1500 ഓ​ളം ഗ്രൂ​പ്പു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.