പ്ര​ള​യാ​ന​ന്ത​രം ന​ദി​ക​ളി​ലെ വെ​ള്ളം ക​റു​ത്ത നി​റ​ത്തി​ൽ
Sunday, August 25, 2019 10:25 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ദു​രി​ത​മൊ​ഴി​ഞ്ഞ​പ്പോ​ൾ ന​ദി​ക​ളി​ൽ ക​റു​ത്ത നി​റ​ത്തി​ൽ മ​ലി​ന​ജ​ലം. ആ​ല​പ്പു​ഴ, കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി കു​ടി​വെ​ള്ള​ത്തി​ന് ശേ​ഖ​രി​ക്കു​ന്ന ഭാ​ഗ​ത്തും ക​റു​ത്ത നി​റ​ത്തി​ലു​ള്ള വെ​ള്ള​മാ​ണ് ഒ​ഴു​കു​ന്ന​ത്.
ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ജ​ല​നി​ര​പ്പു​യ​ർ​ന്ന​പ്പോ​ൾ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും ഇ​ട​ത്തോ​ടു​ക​ളി​ലേ​ക്കും ക​യ​റി​യ ജ​ലം ന​ദി​യി​ലേ​ക്ക് തി​രി​ച്ച് ഒ​ഴു​കു​ന്ന​ത് മൂ​ല​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. മ​ലി​ന ജ​ലം കു​ട്ട​നാ​ട്ടി​ൽ സാം​ക്ര​മി​ക രോ​ഗ​ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്നു​ണ്ട്. എ​ലി​പ്പ​നി പോ​ലെ​യു​ള്ള സാം​ക്ര​മി​ക രോ​ഗ​ക്ക​ൾ​ക്ക് ഏ​റെ സാ​ധ്യ​ത​യു​മു​ണ്ട്. കു​ട്ട​നാ​ട്ടി​ലെ പ്ര​ദേ​ശ​ങ്ങി​ലെ​ല്ലാം ഇ​തി​ന്‍റെ ദൂ​ഷ്യ​ഫ​ലം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ളി​ലെ നെ​ല്ലും പു​ല്ലും വെ​ള്ള​ത്തി​ൽ അ​ഴു​കു​ന്ന​തും മ​ലി​ന വ​സ്തു​ക്ക​ളു​മാ​ണ് വെ​ള്ളം മ​ലി​ന​മാ​കു​വാ​ൻ കാ​ര​ണം.
ന​ദീ ജ​ല​ത്തി​നു ക​ടു​ത്ത ദു​ർ​ഗ​ന്ധ​വു​മു​ണ്ട്. ക​റു​ത്ത നി​റ​ത്തി​ൽ ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ കു​ളി​ക്കു​വാ​നോ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​വാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഈ ​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന​വ​ർ​ക്ക് ക​ല​ശ​ലാ​യ ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ചെ​റു മ​ത്സ്യ​ങ്ങ​ളും ച​ത്തു​പൊ​ങ്ങു​ന്നു​ണ്ട്. ശ​ക്ത​മാ​യി മ​ഴ പെ​യ്ത് നീ​രൊ​ഴു​ക്ക് രൂ​പം കൊ​ണ്ടെ​ങ്കി​ലേ ഈ ​അ​വ​സ്ഥ​യ് ക്ക് മാ​റ്റം വ​രൂ. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ട​നാ​ട്ടി​ൽ സം​ഭ​വി​ക്കു​ന്ന ഒ​രു പ്ര​തി​ഭാ​സ​മാ​ണി​ത്. ന​ദി​യി​ലെ ജ​ല​നി​ര​പ്പ് തീ​രെ താ​ഴു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.