നി​ർ​മാ​ണപ്ര​വ​ർ​ത്ത​നം നേ​രി​ട്ടു വി​ല​യി​രു​ത്തു​വാ​ൻ മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ എ​ത്തി
Sunday, August 25, 2019 10:23 PM IST
ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ​യി​ൽ പു​തു​താ​യി തു​ട​ങ്ങു​ന്ന ജി​ല്ലാ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം നേ​രി​ട്ട് വി​ല​യി​രു​ത്തു​വാ​ൻ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ എ​ത്തി. ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ക്യാ​ന്പ​സി​ന് സ​മീ​പ​മു​ള്ള ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ന്‍റെ അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​നാ​ണ് മ​ന്ത്രി എ​ത്തി​യ​ത്.

ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം 31ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഒ​ളി​ന്പി​ക്സ് വേ​ദി​ക​ളി​ല​ട​ക്കം ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ കേ​ര​ള​ത്തി​ന് ഭാ​വി​യി​ൽ സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത്ര രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണം. ഒ​രു കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി നി​ർ​മി​ക്കു​ന്ന ഷൂ​ട്ടിം​ഗ് റേ​ഞ്ച് കേ​ര​ള​ത്തി​ലെ ത​ന്നെ ഒ​ന്നാ​മ​താ​ക്കു​വാ​ൻ സം​ഘാ​ട​ക​ർ​ക്ക് ക​ഴി​യു​മെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. എ​ട്ടു​മാ​സം കൊ​ണ്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ച്ച​ത്.

10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളും 50 മീ​റ്റ​ർ ഫ​യ​ർ ആം​സ് അ​ട​ക്കം സ്കൂ​ൾ ത​ല​ത്തി​ലും കോ​ള​ജ് ത​ല​ത്തി​ലു​മുള്ള​വ​ർ​ക്കു ഷൂ​ട്ടിം​ഗി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ജി​ല്ലാ റൈ​ഫി​ൾ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഇ​പ്പോ​ഴു​ള്ള 30 അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ഇ​തി​നു​ള്ള നി​ർ​മാ​ണ ചെ​ല​വ് വ​ഹി​ച്ച​ത്.

മ​ന്ത്രി സു​ധാ​ക​ര​നാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ആ​ല​പ്പു​ഴ ജി​ല്ല റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കി​ര​ണ്‍ മാ​ർ​ഷ​ൽ, സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് മാ​നേ​ജ​ർ ഫാ.​ നെ​ൽ​സ​ണ്‍ തൈ​പ്പ​റ​ന്പി​ൽ, എ.​സി. ശാ​ന്ത​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യ വി.​എ​സ്. ക​ണ്ണ​ൻ, ഡോ.​സി.​ആ​ന്‍റ​ണി, അ​ബി അ​റ​യ്ക്ക​ൽ, എ.​സി. വി​നോ​ദ്കു​മാ​ർ, മ​ഹാ​ദേ​വ​ൻ, എ​സ്.​ജോ​യി, ജ​യ​ൻ തോ​പ്പി​ൽ, ഗോ​പാ​ല​നാ​ചാ​രി എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.