പ്ര​ള​യ​ത്തി​ൽനി​ന്നു ക​ര​ക​യ​റാ​നാ​കാ​തെ കു​ട്ട​നാ​ട്ടി​ലെ വ്യാ​പാ​ര​രം​ഗം
Sunday, August 25, 2019 10:23 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യം ക​ഴി​ഞ്ഞെ​ന്നു സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും ആ​ശ്വ​സി​ക്കു​ന്പോ​ഴും ഇ​നി​യും ക​ര​ക​യ​റാ​നാ​കാ​തെ കു​ട്ട​നാ​ട്ടി​ലെ വ്യാ​പാ​രി സ​മൂ​ഹം.

ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ള​മി​റ​ങ്ങി​യി​ട്ടും വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​ക​ൾ ഒ​ഴി​യാ​ത്ത വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ച പ​ല വ്യാ​പാ​രി​ക​ൾ​ക്കും ഇ​നി ഒ​രു തി​രി​ച്ചു​വ​ര​വു ത​ന്നെ അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ 40 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് കു​ട്ട​നാ​ട്ടി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്. എ​ന്നാ​ൽ ഒ​രു വ​ർ​ഷം ക​ഴി​യു​ന്പോ​ഴും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ൽ ചി​ല്ലി​ക്കാ​ശു പോ​ലും ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ തു​ട​ർ​ച്ച​യാ​യ മൂ​ന്നു പ്ര​ള​യ​ങ്ങ​ളി​ലാ​യി ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കു പോ​ലും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

50 ല​ക്ഷം വ​രെ ന​ഷ്ടം സം​ഭ​വി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേശ​മ​നു​സ​രി​ച്ച് ഓ​രോ വ്യാ​പാ​രി​ക​ളും ത​ങ്ങ​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി, ഇ​വ​യു​ടെ ഫോ​ട്ടോ​ക​ളു​മ​ട​ക്കം വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള വ്യാ​പാ​രി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലും ന​ൽ​കി​യി​രു​ന്നു. വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം നി​ക​ത്തു​ന്ന​തി​നാ​യി 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​വും വ​ന്നി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി ഒ​രു പൈ​സ പോ​ലും ഈ​യി​ന​ത്തി​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ന​ഷ്ടം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക് 25 ശ​ത​മാ​നം സ​ബ്സി​ഡി​യി​ൽ ബാ​ങ്കു​ക​ളി​ൽ നി​ന്നു വാ​യ്പ ന​ൽ​കാ​മെ​ന്ന് പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​യി.

എ​ന്നാ​ൽ നാ​മ​മാ​ത്ര വ്യാ​പാ​രി​ക​ൾ​ക്കു മാ​ത്ര​മാ​ണ് വാ​യ്പ ല​ഭി​ച്ച​ത്. ഈ​ടി​ല്ലാ​തെ വാ​യ്പ​ന​ൽ​കാ​ൻ ബാ​ങ്കു​ക​ൾ​ക്കു താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന​തു മൂ​ല​മാ​ണ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം വ്യാ​പാ​രി​ക​ൾ​ക്കു ല​ഭി​ക്കാ​തെ പോ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.

മ​ഹാ​പ്ര​ള​യ​ത്തി​ലു​ണ്ടാ​യ ത​ക​ർ​ച്ച​യി​ൽ നി​ന്നും മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും ഇ​നി​യും ക​ര​ക​യ​റി​യി​ട്ടി​ല്ല. വ്യാ​പ​ക​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​ത്ത​വ​ണ​യും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ള​യം വ്യാ​പാ​രി​ക​ൾ​ക്ക് നാ​ശം വി​ത​ച്ചു. കു​ട്ട​നാ​ട്ടി​ലെ താ​ഴ്്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ആ​ല​പ്പു​ഴ - ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ മ​ങ്കൊ​ന്പ് പ്ര​ദേ​ശ​ത്തെ പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​മി​റ​ങ്ങാ​ത്ത​തി​നാ​ൽ ഇ​നി​യും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​റാ​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ​യെ​ങ്കി​ലും മ​ഹാ​പ്ര​ള​യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ൾ​ക്കു​ള്ള ന​ഷ്ടം നി​ക​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.