ആ​രോ​ഗ്യഗ്രാ​മം പ​ദ്ധ​തി ക​ണ്‍​വ​ൻ​ഷ​ൻ നടത്തി
Saturday, August 24, 2019 10:05 PM IST
മ​ങ്കൊ​ന്പ്: ക​ണ്‍​സേ​ണ്‍ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ച​ങ്ങ​നാ​ശേ​രി ചാ​രി​റ്റി വേ​ൾ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ജ​ന​റ​ൽ ക​ണ്‍​വ​ൻ​ഷ​ൻ കു​ട്ട​നാ​ട്ടി​ൽ ന​ട​ന്നു.
രാ​മ​ങ്ക​രി മാ​രാ​ന്പ​റ​ന്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​മ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.