ലോ​റി ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു
Saturday, August 24, 2019 10:05 PM IST
ആ​ല​പ്പു​ഴ: സീ​ലിം​ഗ് ഫാ​നു​ക​ൾ ക​യ​റ്റി​വ​ന്ന ലോ​റി ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു.
ക​ഞ്ഞി​ക്കു​ഴി ജം​ഗ്ഷ​ന് സ​മീ​പം പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ള​പാ​യ​മി​ല്ല. വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി റോ​ഡി​ലേ​ക്ക് ത​ന്നെ മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചേ​ർ​ത്ത​ല​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി വാ​ഹ​നം നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.