ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Saturday, August 24, 2019 10:05 PM IST
ആ​ല​പ്പു​ഴ: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ചേ​ർ​ത്ത​ല എ​ര​മ​ല്ലൂ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ൽ.
എ​റ​ണാ​കു​ളം ക​ന​യ​ന്നൂ​ർ പൂ​ണി​ത്തു​റ ക​ല്ല​റ​യ്ക്ക​ൽ ജെ​യ്സ​ണ്‍ ജോ​സ​ഫി (26) നെ​യാ​ണ് ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ആ​ല​പ്പു​ഴ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​റോ​ബ​ർ​ട്ടും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ചേ​ർ​ത്ത​ല, തു​റ​വൂ​ർ, എ​ര​മ​ല്ലൂ​ർ, എ​ഴു​പു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ൾ എ​ന്നു എ​ക്സൈ​സ് പ​റ​ഞ്ഞു.
ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ എ​ഴു​പു​ന്ന ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് എ​ര​മ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ വ​ച്ച് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തു​ള്ള ബ്യൂ​ട്ടിപാ​ർ​ല​റി​ൽ ബ്യൂ​ട്ടീ​ഷനാ​യാ​ണ് ജെ​യ്സ​ണ്‍. ന്യൂ​ജ​ൻ ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളി​ൽ ജോ​ലി നോ​ക്കി​വ​രു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേക്ക് ക​ട​ത്തു​ന്ന​താ​യി സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.
ബ്യൂ​ട്ടി ഷോ​പ്പു​ക​ളി​ലെ​ത്തു​ന്ന യു​വാ​ക്ക​ളെ ചെ​റി​യ അ​ള​വി​ൽ ക​ഞ്ചാ​വും ല​ഹ​രി വ​സ്തു​ക്ക​ളും ന​ൽ​കി വ​ശ​ത്താ​ക്കി തു​ട​ർ​ന്ന് ഇ​തി​ന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ക്കി മാ​റ്റു​ക​യും കാ​രി​യ​ർ​മാ​രാ​ക്കു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി. ഇ​ങ്ങ​നെ​യു​ള്ള കാ​രി​യ​ർ​മാ​ർ വ​ഴി വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​കു​ന്ന​ത്.
രാ​ത്രി പ​തി​നൊ​ന്നി​നും പു​ല​ർ​ച്ചെ നാ​ലി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ടാ​ണ് കൂ​ടു​ത​ൽ അ​ള​വി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തെ​ന്നും പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ അ​ന്യ സം​സ്ഥ​ന​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​ന്ന വ്യാ​ജേ​ന​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​യ്ക്ക് ഒ​രു കി​ലോ ക​ഞ്ചാ​വ് വാ​ങ്ങി മു​പ്പ​തി​നാ​യി​രം മു​ത​ൽ അ​ൻ​പ​തി​നാ​യി​രം രൂ​പ​യ്ക്ക് വ​രെ മ​റി​ച്ച് വി​ൽ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് ന​ൽ​കി​യ ആ​ളെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള ആ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റി​നു മു​ൻ​പി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
റെ​യ്ഡി​ൽ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​റോ​ബ​ർ​ട്ട്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​മ​ൽ രാ​ജ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​ബെ​ന്നി​മോ​ൻ, വി.​ജെ. ടോ​മി​ച്ച​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് കെ.​വി. അ​ശോ​ക​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ജി. ഓം​കാ​ർ​നാ​ഥ്, വി. ​അ​രു​ണ്‍, പി. ​അ​നി​ലാ​ൽ, എ​ൻ.​പി. അ​രു​ണ്‍, ടി. ​ജി​യേ​ഷ്, സ​ന​ൽ സി​ബി​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മ​ദ്യം - മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളെ​യും കു​റ്റ​ക്യ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ - 0477 2251639, 9400069494, 9400069495 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വി​ളി​ച്ച​റി​യി​ക്കേ​ണ്ട​താ​ണ്.