ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കും മു​ല്ല​പ്പ​ള്ളി​ക്കു​മെ​തി​രേ വെ​ള്ളാ​പ്പ​ള്ളി
Saturday, August 24, 2019 10:04 PM IST
ചേ​ർ​ത്ത​ല: ചെ​ക്കു​കേ​സി​ൽ തു​ഷാ​റി​നെ അ​ജ്മാ​നി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് ശ്രീ​ധ​ര​ൻ​പി​ള്ള​യും കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ന​ട​ത്തി​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​നെ​തി​രേ നി​ശി​ത വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗ​ത്ത്.
ചേ​ർ​ത്ത​ല​യി​ൽ ന​ട​ന്ന എ​സ്എ​ൻ ട്ര​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ വെ​ള്ളാ​പ്പ​ള്ളി ആ​ഞ്ഞ​ടി​ച്ച​ത്. കോ​ടി​ക​ളു​ടെ അ​ഴി​മ​തി​കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ കോ​ട​തി​ക​ൾ ജാ​മ്യം​പോ​ലും ന​ൽ​കാ​ത്ത നേ​താ​വ് ചി​ദം​ബ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പു​ര ക​ത്തു​ന്പോ​ൾ വാ​ഴ ​വെ​ട്ടാ​നാ​ണു​ശ്ര​മി​ച്ച​ത്. അ​റ​സ്റ്റി​ൽ രാ​ഷ്‌ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​രോ​പ​ണം ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ​പി​ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ചെ​യ്ത വ​ഞ്ച​ന​യാ​ണ് ഇ​തൊ​ക്കെ എ​ന്നാ​ണ് ശ്രീ​ധ​ര​ൻപി​ള്ള പ​റ​ഞ്ഞ​ത്. ശ​ബ​രി​മ​ല വി​ഷ​യം വ​ന്ന​പ്പോ​ൾ ഗോ​ൾ​ഡ​ൻ ചാ​ൻ​സാ​ണ് എ​ന്നു പ​റ​ഞ്ഞ​യാ​ളാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള. അ​ന്നുതൊ​ട്ട് പി​ള്ള​യു​ടെ രാ​ഷ്്‌ട്രീയ ഗ്രാ​ഫ് താ​ഴോ​ട്ടാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ത്മാ​ർ​ഥ​മാ​യി സ​ഹാ​യി​ച്ചു. തു​ഷാ​റി​നോ​ട​ല്ല എ​സ്എ​ൻ​ഡി​പി എ​ന്ന സം​ഘ​ട​ന​യോ​ടു​ള്ള സ്നേ​ഹ​മാ​ണ് പി​ന്തു​ണ​യി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​കാ​ട്ടി​യ​ത്. കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​ഠി​ച്ച് യാ​ഥാ​ർ​ഥ്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്രം ഇ​ട​പെ​ടു​ന്ന​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യും പ്ര​വാ​സി വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി​യും. യൂ​സ​ഫ​ലി​യു​ടെ ആ​ളു​ക​ളാ​ണ് അ​ജ്മാ​നി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തും പ​ണ​മ​ട​ച്ച​തും അ​ഭി​ഭാ​ഷ​ക​രെ ഇ​റ​ക്കി​യ​തും. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ കേ​സ് കോ​ട​തി​ക്കു പു​റ​ത്തു ത​ന്നെ ര​മ്യ​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണു വി​വ​ര​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.