കു​ടി​വെ​ള്ള​മി​ല്ലാ​തെ പ​ച്ച നി​വാ​സി​ക​ൾ
Saturday, August 24, 2019 10:04 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ൽ ക​ടു​ത്ത ശു​ദ്ധ​ജ​ല ക്ഷാ​മം നേ​രി​ടു​ന്ന​തി​ന് പി​ന്നാ​ലെ പൈ​പ്പ് ലൈ​ൻ ചോ​ർ​ച്ച​യി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​ഞ്ഞ് പ​ച്ച നി​വാ​സി​ക​ൾ. ത​ക​ഴി - എ​ട​ത്വാ സം​സ്ഥാ​ന​പാ​ത​യി​ൽ വി​ത​ര​ണ ലൈ​ൻ ചോ​ർ​ച്ച തു​ട​ർ​ക​ഥ​യാ​യി​ട്ടും അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ക്കു​ന്നി​ല്ല. കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ.

കോ​ഴി​മു​ക്ക്, കേ​ള​മം​ഗ​ലം ബോ​ർ​ബ​ൽ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ശു​ദ്ധ​ജ​ല ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ച്ച ലൂ​ർ​ദ്ദ്മാ​ത ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​നി​ൽ പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ൾ ക​ട​ന്നു. ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ 13, 14 വാ​ർ​ഡു​ക​ളി​ൽ ക​ടു​ത്ത ശു​ദ്ധ​ജ​ല​ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്.

പൈ​പ്പ് ചോ​ർ​ച്ച് അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും അ​റ്റ​കു​റ്റ​പ​ണി ചെ​യ്യാ​ൻ ജ​ല​അ​ഥോ​റി​റ്റി ത​യാ​റാ​യി​ട്ടി​ല്ല. പ​ച്ച​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള തോ​ടു​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് മാ​ലി​ന്യ​വും പോ​ള​യും അ​ടി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക​പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു. പാ​ച​ക​ത്തി​നു​പോ​ലും ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ സ്വ​കാ​ര്യ ആ​ർ​ഒ പ്ലാ​ന്‍റു​ക​ളി​ൽ നി​ന്ന് വെ​ള്ളം വി​ല​കൊ​ടു​ത്തു​മേ​ടി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് മു​ൻ​പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ​ഫ് ആ​ന്‍റ​ണി പ​റ​ഞ്ഞു. കേ​ള​മം​ഗ​ലം ബോ​ർ​ബ​ല്ലി​ൽ നി​ന്നു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ന്‍റെ അ​വ​സ്ഥ​യും വ്യ​ത്യ​സ്തമ​ല്ല. ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ പാ​ല​ത്തി​ന് സ​മീ​പം ശു​ദ്ധ​ജ​ല വി​ത​ര​ണ ലൈ​ൻ പ​ത്തോ​ളം പ്രാ​വ​ശ്യ​മാ​ണ് പൊ​ട്ടി​യ​ത്.

പ​ല​ത​വ​ണ അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി​യെ​ങ്കി​ലും ചോ​ർ​ച്ച​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ 30 ഇ​ഞ്ച് വ്യാ​സ​മു​ള്ള പൈ​പ്പി​ൽ ആ​റ് ഇ​ഞ്ച് വ്യാ​സ​മു​ള്ള പൈ​പ്പ് ഘ​ടി​പ്പി​ച്ചാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇ​തോ​ടെ പാ​ല​ത്തി​ന് കി​ഴ​ക്കുവ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ട്ടു​കാ​ർ​ക്കാ​ണ് കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ വ​ന്ന​ത്.

ഗാ​ർ​ഹി​ക ക​ണ​ക‌്ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള വീ​ടു​ക​ളി​ൽ പോ​ലും മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും എ​ട​ത്വ ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സ് യാ​യൊ​രു​ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.