ക​ള്ളു​ഷാ​പ്പി​ലെ അ​ടി​പി​ടി: ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Friday, August 23, 2019 10:15 PM IST
ആലപ്പുഴ: ഷാ​പ്പി​ലെ അ​ടി​പി​ടി​യി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ർ​ഡി​ൽ കാ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ ന​ടേ​ശ​ൻ - സു​ധ​ർ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​രേ​ഷാ (41) ണ് ​മ​രി​ച്ച​ത്.

ക​ഴി​ഞ 18 ന് ​പാ​തി​ര​പ്പ​ള്ളി ജം​ഗ്ഷ​നു കി​ഴ​ക്ക് വ​ശ​ത്തു​ള്ള ഷാ​പ്പി​ൽ മ​റ്റൊ​രാ​ളു​മാ​യി വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ഇ​യാ​ൾ പി​ടി​ച്ച് ത​ള്ളു​ക​യും തു​ട​ർ​ന്നു ഷാ​പ്പി​നു വെ​ളി​യി​ൽ വീ​ണ സു​രേ​ഷ് രാ​ത്രി വൈ​കും​വ​രെ അ​വി​ടെ കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​ണു ഇ​യാ​ളെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബ​ന്ധു​ക്ക​ളാ​ണ് സു​രേ​ഷി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്. വീ​ഴ്ച​യി​ൽ ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പ്ര​തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡി​ൽ ചാ​പ്ര​യി​ൽ ജോ​സ് ക​ഴി​ഞ്ഞ ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. സു​രേ​ഷി​ന്‍റെ സം​സ്കാ​രം ന​ട​ത്തി.