പൈ​പ്പു​ലൈ​ൻ ത​ക​ർ​ന്നു, കു​ടി​വെ​ള്ളം മു​ട്ടി​ച്ച് പോ​ളം നീക്കം​ചെ​യ്യ​ൽ
Friday, August 23, 2019 10:11 PM IST
മ​ങ്കൊ​ന്പ്: തോ​ട്ടി​ലെ പോ​ള നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ പൈ​പ്പു​ലൈ​ൻ ത​ക​ർ​ന്ന​തോ​ടെ ച​ന്പ​ക്കു​ള​ത്ത് കു​ടി​വ​ള്ളം കി​ട്ടാ​തെ​യാ​യി. പ്ര​ള​യ​ദു​രി​തം ഇ​നി​യും ഒ​ഴി​യാ​ത്ത ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത ഒ​ന്നാം വാ​ർ​ഡി​ലെ മു​ന്നൂ​റോ​ളം കു​ടു​ബ​ങ്ങ​ളാ​ണ് ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള​ളം കി​ട്ടാ​തെ വ​ല​യു​ന്ന​ത്.

ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി പോ​ള​നി​റ​ഞ്ഞു കി​ട​ക്കു​ന്ന നെ​ടു​മു​ടി മാ​ധ​വ​ശേ​രി തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പൈ​പ്പു​ലൈ​ൻ ത​ക​ർ​ന്ന​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കു​ന്ന​തി​നി​ടെ പൈ​പ്പു​ലൈ​ൻ പൊ​ട്ടു​ക​യാ​യി​രു​ന്നു. കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് തോ​ടു വൃ​ത്തി​യാ​ക്കി​യ​ത്.

നാ​ട്ടാ​യം, കോ​യി​ക്ക​രി, കൊ​ച്ചു​കോ​യി​ക്ക​രി, ചി​റ​യ്ക്കു​പു​റം, ഉ​ന്പു​ക്കാ​ട് എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കു വെ​ള്ളം ക​യ​റ്റു​ന്ന​തി​നും വ​റ്റി​ക്കു​ന്ന​തി​നും ഈ ​തോ​ടി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തെ തുു​ട​ർ​ന്നു പു​റം​ബ​ണ്ടി​ലൂ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​യ​റി​യ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​ന് തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ ത​ട​സ​മാ​യി​രു​ന്നു.

ചെ​ളി​യ​ടി​ഞ്ഞ് ആ​ഴം കു​റ​ഞ്ഞ തോ​ട്ടി​ലെ നീ​രൊ​ഴു​ക്കു കൂ​ട്ടു​ന്ന​തി​നാ​യി ചെ​ളി നീ​ക്കം ചെ​യ്യു​ന്പോ​ഴാ​യി​രു​ന്നു പൈ​പ്പു​ലൈ​നു ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. വി​വ​രം പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഏ​ക​ദേ​ശം 40 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ പൈ​പ്പു​ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു വ​രു​മെ​ന്നു​മാ​ണു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

കു​ടി​വെ​ള്ളം നി​ല​ച്ച് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും കു​ടി​വ​ള്ള​വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി പോ​ള​യും മാ​ലി​ന്യ​വും നി​റ​ഞ്ഞു കി​ട​ക്കു​ന്ന തോ​ട്ടി​ലെ വെ​ള്ളം പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത​തും പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം വ​ർ്ധി​പ്പി​ക്കു​ന്നു.