ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്
Wednesday, August 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു സാ​ധ​ന സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ക്കു​ന്ന സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ജി​ല്ല സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് അ​സോ​സി​യേ​ഷ​ൻ. ആ​ല​പ്പു​ഴ​യി​ലെ പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി ആ​റ്റി​ങ്ങ​ൽ സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ശേ​ഖ​രി​ച്ച് എ​ത്തി​ച്ചു ന​ൽ​കി​യ സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച​ത്.
സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ല ക​മ്മീ​ഷ​ൻ ഗൈ​ഡ്, പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ സു​വ​ർ​ണ പ്ര​താ​പ​ൻ സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൈ​മാ​റി. ജി​ല്ല ട്രെ​യി​നിം​ഗ് ക​മ്മീഷ​ണ​ർ സ്കൗ​ട്ട് കെ.​സി ഷാ​ജി, ജി​ല്ല ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീഷ​ണ​ർ സ്കൗ​ട്ട് പി. ​ജോ​സ്മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.