മാ​ർ അ​ത്തനാ​സി​യോ​സ് ഓ​ർ​മ​പ്പെ​രു​ന്നാ​ളും അ​നു​സ്മ​ര​ണ​വും
Tuesday, August 20, 2019 10:22 PM IST
ചെ​ങ്ങ​ന്നൂ​ർ:​മാ​ർ അ​ത്തനാ​സി​യോ​സ് തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​ദ്ദേ​ഹം ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന ഓ​ത​റ സെ​ന്‍റ് ജോ​ർ​ജ് ദ​യ​റാ​യി​ൽ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
23ന് ​വൈ​കു​ന്നേ​രം നാ​ലി​ന്് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ​രി. മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് ദ്വി​തീയ​ൻ കാ​തോ​ലി​ക്കാ ബാ​വാ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഓ​ർ​മപ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​പ്പാക്കു​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് ബ​ഞ്ച​മി​ൻ കോ​ശി ജീ​വി​ത​രേ​ഖ അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് മാ​ർ അ​ത്താ​നാ​സി​യോ​സ് സ്മാ​ര​ക പ്ര​ഥ​മ അ​വാ​ർ​ഡ് അ​ഭി​വ​ന്ദ്യ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മ്മി​സി​ന് ന​ൽ​കും. സ്മ​ര​ണാ​ജ്ഞ​ലി പ്ര​ത്യേ​ക പ​തി​പ്പ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ്ര​കാ​ശ​നം ചെ​യ്യും. മാ​ർ​ത്തോ​മ സ​ഭ ചെ​ങ്ങ​ന്നൂ​ർ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ റൈ​റ്റ് റ​വ. തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്ക്കോ​പ്പാ, അ​സോസി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു ഏ​ബ്ര​ഹാം കാ​ര​യ്ക്ക​ൽ, ഫാ. ​മാ​ത്യു വ​ർ​ഗ്ഗീ​സ് പു​ളി​മൂ​ട്ടി​ൽ, ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കും 24 ന് ​രാ​വി​ലെ ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്ക് പ​രി. മാ​ർ​ത്തോ​മ മാ​ത്യൂ​സ് ദ്വി​ദീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ​യോ​ടെ ഓ​ർ​മ്മ​പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.