കാ​റ്റാ​ടി തൈ​ക​ൾ ന​ട്ടു പ്ര​തി​ഷേ​ധം
Tuesday, August 20, 2019 10:22 PM IST
അ​ന്പ​ല​പ്പു​ഴ: കാ​റ്റാ​ടി തൈ​ക​ൾ ന​ട്ടു പ്ര​തി​ക്ഷേ​ധി​ച്ചു. തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​ഖ​ത്തെ കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​നെ​തി​രേ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃത്വ​ത്തി​ൽ കാ​റ്റാ​ടി തൈ​ക​ൾ ന​ട്ടു പ്ര​തി​ഷേ​ധി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന ഏ​താ​നും കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​തി​നെ തു​ട​ർ​ന്നു ന​ട​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേധ​ത്തി​നൊ​ടു​വി​ൽ അ​ധി​കൃ​ത​ർ പി​ന്തി​രി​യു​ക​യാ​യി​രു​ന്നു.