അ​ന്പ​ല​പ്പു​ഴ​യി​ൽ മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഹി​യ​റിം​ഗ് നാ​ളെ മു​ത​ൽ
Tuesday, August 20, 2019 10:22 PM IST
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളി​ൽ നി​ന്ന് അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നാ​ളെ മു​ത​ൽ 30 വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഹി​യ​റിം​ഗ് ന​ട​ത്തു​ന്നു.
മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ അ​വ​ര​വ​രു​ടെ അ​ർ​ഹ​ത തെ​ളി​യി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്പാ​കെ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. കൂ​ടാ​തെ വീ​ടി​ന്‍റെ വി​സ്തീ​ർ​ണം തെ​ളി​യി​ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ര​ക​മാ​യ അ​സു​ഖ​ങ്ങ​ൾ പി​ടി​പെട്ട​വ​ർ, പ​ട്ടി​കവ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ പ​ര​ന്പ​രാ​ഗ​ത മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ പ്ര​കാ​രം ബി​പി​എ​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ, സ​ർ​ക്കാ​ർ പ​ദ്ധ​തി പ്ര​കാ​രം ഇ​എം​എ​സ് ഭ​വ​ന പ​ദ്ധ​തി, സു​നാ​മി ഫ്ളാ​റ്റ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഭ​വ​ന​ങ്ങ​ൾ, പ​ട്ടി​ക ജാ​തി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ൾ, ഇ​ന്ദി​രാ ആ​വാ​സ് യോ​ജ​ന, എ​ന്നി​ങ്ങ​നെ​യു​ള്ള ഭ​വ​ന പ​ദ്ധ​തി​ക​ൾ പ്ര​കാ​രം വീ​ട് ല​ഭി​ച്ച​വ​ർ, വി​വി​ധ തൊ​ഴി​ലാ​ളി​ക്ഷേ​മ പ​ദ്ധ​തി പ്ര​കാ​രം കാ​ർ​ഡു​ക​ൾ ഉ​ള്ള​വ​ർ, ഭൂ​ര​ഹി​ത​ർ, പു​റ​ന്പോ​ക്ക് നി​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ മു​ൻ​ഗ​ണ​നാ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​വാ​ൻ അ​ർ​ഹ​ത ഉ​ള്ള​വ​രാ​ണ്.
ആ​യ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. വി​വി​ധ മു​ൻ​ഗ​ണ​നാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ൻ​ഗ​ണ​നാ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ആ​യി​രി​ക്കും ഹി​യ​റി​ലം​ഗ്. നാ​ളെ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത്, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ. നാ​ളെ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്, മ​ണ്ണ​ഞ്ചേ​രി​പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ൾ. 24 ന് ​ടൗ​ണ്‍ നോ​ർ​ത്ത് ഫ​ർ​ക്ക (എ​ആ​ർ​ഡി- 46 മു​ത​ൽ 102 വ​രെ), മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ താ​ഴ​ത്തെ​നി​ല. 26 ന് ​മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത്, മാ​രാ​രി​ക്കു​ളം തെ​ക്ക്പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ. 27ന് ​ടൗ​ണ്‍ സൗ​ത്ത് ഫ​ർ​ക്ക (എ​ആ​ർ​ഡി ഒ​ന്നു​മു​ത​ൽ 45 വ​രെ), മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ താ​ഴ​ത്തെ നി​ല. 29 ന് ​അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്, അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത്, അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ. 30ന് ​പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ൾ. 30ന് ​പു​ന്ന​പ്ര തെ​ക്ക്, പു​ന്ന​പ്ര വ​ട​ക്ക്പ​ഞ്ചാ​യ​ത്ത്, പു​ന്ന​പ്ര വ​ട​ക്ക്പ​ഞ്ചാ​യ​ത്ത് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഹി​യ​റിം​ഗ്.