എം​ജി യൂ​ണി​വേ​ഴ്സി​റ്റി ക​ണ്‍​വ​ർ​ജ​ൻ​സ് അ​ക്കാ​ദ​മി​യ കോം​പ്ല​ക്സ് ഗ​വ​ർ​ണ​ർ ഇ​ന്ന് നാ​ടി​നു സ​മ​ർ​പ്പി​ക്കും
Sunday, August 18, 2019 10:18 PM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ക​​ണ്‍​വ​​ർ​​ജ​​ൻ​​സ് അ​​ക്കാ​​ദ​​മി​​യ കോം​​പ്ല​​ക്സ് ഇ​​ന്ന് ഗ​​വ​​ർ​​ണ​​റും സ​​ർ​​വ​​ക​​ലാ​​ശാ​​ല ചാ​​ൻ​​സ​​ല​​റു​​മാ​​യ ജ​​സ്റ്റീ​​സ്പി. സ​​ദാ​​ശി​​വം നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കും. രാ​​വി​​ലെ 11.15ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ക​​ണ്‍​വ​​ർ​​ജ​​ൻ​​സ് അ​​ക്കാ​​ദ​​മി​​യ കോം​​പ്ല​​ക്സി​​ന്‍റെ​​യും സ​​ർ​​വ​​ക​​ലാ​​ശാ​​ല എ​​ൻ​​എ​​സ്എ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന കോ​​ട്ട​​യം സ​​ന്പൂ​​ർ​​ണ സാ​​ക്ഷ​​ര​​ത യ​​ജ്ഞ​​ത്തി​​ന്‍റെ 30-ാംവാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​ന​​വും ഗ​​വ​​ർ​​ണ​​ർ നി​​ർ​​വ​​ഹി​​ക്കും.
ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി ഡോ. ​​കെ.​​ടി. ജ​​ലീ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, രാ​​ജു ഏ​​ബ്ര​​ഹാം, വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്, സം​​സ്ഥാ​​ന ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍​സി​​ൽ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ പ്ര​​ഫ. രാ​​ജ​​ൻ ഗു​​രു​​ക്ക​​ൾ, പി.​​കെ. ഹ​​രി​​കു​​മാ​​ർ, പ്രോ-​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
യൂ​​റോ​​പ്യ​​ൻ അ​​ക്കാ​​ദ​​മി ഓ​​ഫ് സ​​യ​​ൻ​​സ​​സി​​ലും ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​ക്കാ​​ദ​​മി ഓ​​ഫ് ഫി​​സി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലും പ്ര​​ഗ​​ത്ഭ അം​​ഗ​​ത്വം ല​​ഭി​​ച്ച വൈ​​സ്ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്, 1989ൽ ​​നൂ​​റു ദി​​വ​​സം കൊ​​ണ്ട് നൂ​​റു​​ശ​​ത​​മാ​​നം സാ​​ക്ഷ​​ര​​ത നേ​​ടി​​യ രാ​​ജ്യ​​ത്തെ ആ​​ദ്യ​​ന​​ഗ​​ര​​മാ​​ക്കി കോ​​ട്ട​​യ​​ത്തെ മാ​​റ്റി​​യ ജ​​ന​​ബോ​​ധ​​ന സാ​​ക്ഷ​​ര​​താ യ​​ജ്ഞ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ സ​​ർ​​വ​​ക​​ലാ​​ശാ​​ല നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സ്കീ​​മി​​ന്‍റെ മു​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​സി. തോ​​മ​​സ് എ​​ബ്ര​​ഹാം എ​​ന്നി​​വ​​രെ ഗ​​വ​​ർ​​ണ​​ർ ആ​​ദ​​രി​​ക്കും.
സ​​ർ​​വ​​ക​​ലാ​​ശാ​​ല പു​​തു​​താ​​യി ആ​​രം​​ഭി​​ക്കു​​ന്ന ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട്ട് ടേം ​​പ്രോ​​ഗ്രാം​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.45ന് ​​ഡി​​എ​​എ​​സ്പി അ​​ങ്ക​​ണ​​ത്തി​​ൽ മ​​ന്ത്രി ഡോ. ​​കെ.​​ടി. ജ​​ലീ​​ൽ നി​​ർ​​വ​​ഹി​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​സി​​ന​​സ് ഇ​​ന്നൊ​​വേ​​ഷ​​ൻ ആ​​ൻ​​ഡ് ഇ​​ൻ​​ക്യു​​ബേ​​ഷ​​ൻ സെ​​ന്‍റ​​റി​​ന് കീ​​ഴി​​ലാ​​യി ആ​​രം​​ഭി​​ച്ച നാ​​ല് സ്റ്റാ​​ർ​​ട്ട​​പ്പ് ക​​ന്പ​​നി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം പ്ര​​ഫ. കെ.​​എ​​ൻ.​​രാ​​ജ് സെ​​ന്‍റ​​ർ കെ​​ട്ടി​​ട​​ത്തി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.15ന് ​​മ​​ന്ത്രി ഡോ. ​​കെ. ടി. ​​ജ​​ലീ​​ൽ നി​​ർ​​വ​​ഹി​​ക്കും.