ചക്ക മഹോത്സവവും ഓണ വിപണനമേളയും
Saturday, August 17, 2019 10:22 PM IST
ചേ​ർ​ത്ത​ല: മ​ല​ബാ​ർ മാ​വ് ക​ർ​ഷ​ക സ​മി​തി​യു​ടെ​യും ഓ​ൾ കേ​ര​ള ജാ​ക് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ത്ത​ല കാ​ർ​ത്ത്യാ​യ​നി​ ദേ​വീ​ക്ഷേ​ത്ര മൈ​താ​നി​യി​ൽ ച​ക്ക മ​ഹോ​ത്സ​വ​വും ഓ​ണ​വി​പ​ണ​ന​മേ​ള​യും ആ​രം​ഭി​ച്ചു. മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​റിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ സി.​ഡി. ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഡി. ​ജ്യോ​തി​ഷ്, പി. ​ജ്യോ​തി​മോ​ൾ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി ഫ്രാ​ൻ​സീ​സ്, ഹ​ക്കിം മ​ണ്ണാ​ർ​കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 60 ല​ധി​കം ച​ക്ക വി​ഭ​വ​ങ്ങ​ളും 20 ഓ​ളം അ​ച്ചാ​റു​ക​ളും വ്യ​ത്യ​സ്ത യൂ​ണി​റ്റു​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ഉ​ത്​പ​ന്ന​ങ്ങ​ളും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.