ആ​ല​പ്പു​ഴ​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം
Saturday, August 17, 2019 10:22 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടു​ക​ളും ബ​ണ്ടു​ക​ളി​ൽ കൂ​ടി​യു​ള്ള റോ​ഡു​ക​ളും റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​റം​ബ​ണ്ടു​ക​ളും ക​ൽ​ക്കെ​ട്ടു​ക​ളും ഉ​യ​ർ​ത്തി​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ൾ-​എ​സ് ആ​ല​പ്പു​ഴ ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പു​റം​ബ​ണ്ടു​ക​ൾ ഉ​യ​ർ​ത്തി ക​ൽ​ക്കെ​ട്ടു​ക​ൾ കൊ​ണ്ട് ഉ​റ​പ്പി​ക്കു​ന്പോ​ൾ പാ​ട​ശേ​ഖ​ര​ങ്ങ​ളും, കൃ​ഷി​യും സം​ര​ക്ഷി​ക്ക​പ്പെ​ടു​ക മാ​ത്ര​മ​ല്ല, പു​റം​ബ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ള്ളാ​ത്തു​രു​ത്തി, തി​രു​മ​ല, ചു​ങ്കം, പാ​ല​സ്, ത​ത്തം​പ​ള്ളി, നെ​ഹ്റു​ട്രോ​ഫി വാ​ർ​ഡു​ക​ളി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​നും ജ​ന​ങ്ങ​ളു​ടെ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ ഇ​ല്ലാ​താ​ക്കാ​നും ക​ഴി​യും.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ഴ​ക്കാ​ല​ത്തെ മ​ട​വീ​ഴ്ച​യും വെ​ള്ള​പ്പൊ​ക്ക​വും ഒ​ഴി​വാ​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ഏ​റെ ഉ​ണ്ടാ​യെ​ങ്കി​ലും ഒ​ന്നും ന​ട​പ്പി​ലാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ ല​ഭി​ച്ച ഉ​ത്ത​ര​വി​ൽ ഈ ​ഭൂ​വി​ഭാ​ഗ​ങ്ങ​ളെ കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യും സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തി​രു​ന്ന​താ​ണ്.

ഈ ​പ്ര​ദേ​ശ​ങ്ങ​ളെ റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​ന​ജീ​വി​തം സു​ഗ​മ​മാ​ക്കാ​ൻ​ ജ​ല​സേ​ച​ന, ധ​ന​കാ​ര്യ, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​മാ​ർ​ക്ക് പ്ര​ത്യേ​കം നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നും പി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു.