300 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു, പ്ര​തി ഓ​ടി​ര​ക്ഷ​പെ​ട്ടു
Saturday, August 17, 2019 10:17 PM IST
തി​രു​വ​ല്ല : വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ യു​വാ​വ് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് എ​ക്സൈ​സ് സം​ഘ​ത്തെ വെ​ട്ടി​ച്ച് ക​ട​ന്നു. വ​ള്ളം​കു​ളം പു​ത്ത​ൻ​പ​റ​ന്പി​ൽ വി​നീ​താ ( 22 ) ണ് ​ര​ക്ഷ​പ്പെ​ട്ട​ത്, 58 പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 300 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളു​ടെ ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു,

പ​രി​ശോ​ധ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സി​നെ ക​ണ്ട വി​നീ​ത് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 25 ന് ​വി​നീ​ത് അ​ട​ങ്ങു​ന്ന ആ​റം​ഗ ക​ഞ്ചാ​വ് വി​ൽ​പ​ന സം​ഘ​ത്തെ എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ്. സി​യാ​ദ്, സി​ഇ​ഒ മാ​രാ​യ എം. ​കെ. വേ​ണു​ഗോ​പാ​ൽ, സു​രേ​ഷ് ഡേ​വി​സ്, മു​ഹ​മ്മ​ദ് ഹു​സൈ​ൻ, സി​നി​മോ​ൾ, മി​നി​മോ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.