പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ജെ​റ്റ് പ​ന്പു സെ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ
Saturday, August 17, 2019 10:17 PM IST
കു​​മ​​ര​​കം: പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ വെ​​ള്ളം നി​​റ​​ഞ്ഞ​​തോ​​ടെ കൃ​​ഷി ഇ​​റ​​ക്കു​​ന്ന​​തി​​നു വെ​​ള്ളം വ​​റ്റി​​ക്കാ​​ൻ മോ​​ട്ടോ​​റും പെ​​ട്ടി​​യും പ​​റ​​യ്ക്കും പ​​ക​​ര​​മാ​​യി ജെ​​റ്റ് പ​​ന്പു സെ​​റ്റു​​ക​​ൾ സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യം ശ​​ക്ത​​മാ​​ക്കി ക​​ർ​​ഷ​​ക​​ർ.

വെ​​ള്ള​​പ്പൊ​​ക്കം ഉ​​ണ്ടാ​​യാ​​ൽ നി​​ല​​വി​​ലു​​ള്ള മോ​​ട്ടോ​​റു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ചു പാ​​ട​​ത്തെ വെ​​ള്ളം വ​​റ്റി​​ക്കാ​​നോ നെ​​ല്ല് സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നോ സാ​​ധ്യ​​മ​​ല്ലാ​​ത്ത​​തി​​നു പ​​രി​​ഹാ​​ര മാ​​ർ​​ഗ​​മാ​​യി​​ട്ടാ​​ണു ക​​ർ​​ഷ​​ക​​ർ പ​​ന്പ് സെ​​റ്റു​​ക​​ൾ ശി​​പാ​​ർ​​ശ ചെ​​യ്യു​​ന്ന​​ത്. പാ​​ട​​ത്തി​​നു പു​​റ​​ത്ത് വെ​​ള്ളം പൊ​​ങ്ങി ജ​​ല​​മ​​ർ​​ദ്ദം കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മോ​​ട്ടോ​​ർ പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ചു വെ​​ള്ളം വ​​റ്റി​​ക്കു​​ന്ന​​തു ഏ​​റെ അ​​പ​​ക​​ട​​ക​​ര​​മാ​​ണ്.

പെ​​ട്ടി​​ക്ക് ഇ​​ള​​ക്കം ഉ​​ണ്ടാ​​കു​​ക​​യും ചെ​​ട്ടി​​മ​​ട ത​​ള്ളി മ​​ട​​വീ​​ഴ്ച ഉ​​ണ്ടാ​​യി വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ പ​​ല പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലേ​​യും കൃ​​ഷി ന​​ശി​​ച്ചു. പെ​​യ്ത്ത് വെ​​ള്ള​​വും ക​​വി​​ഞ്ഞു ക​​യ​​റു​​ന്ന വെ​​ള്ള​​വും അ​​ടി​​യ​​ന്തി​​ര​​മാ​​യി വ​​റ്റി​​ച്ചെ​​ങ്കി​​ലേ വെ​​ള്ള​​ത്തി​​ലാ​​യ ചെ​​റു നെ​​ൽ​​ച്ചെ​​ടി​​ക​​ളെ ര​​ക്ഷി​​ച്ചെ​​ടു​​ക്കാ​​നാ​​കൂ. 10 ദി​​വ​​സ​​ത്തി​​ല​​ധി​​കം വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി കി​​ട​​ന്നാ​​ൽ നെ​​ൽ​​ച്ചെ​​ടി​​ക​​ൾ ചി​​ഞ്ഞു ന​​ശി​​ക്കും.

ക​​ർ​​ഷ​​ക​​ർ മോ​​ട്ടോ​​ർ പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ച​​താ​​ണ് ഇ​​ട​​വ​​ട്ടംപോ​​ലു​​ള്ള പ​​ല​​ പാ​​ട​​ത്തും പെ​​ട്ടി മ​​ട ത​​ള്ളാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​ത്. പാ​​ട​​ത്തി​​ന്‍റെ പു​​റ​​ത്ത് എ​​ത്ര ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നാ​​ലും പു​​റം​​ബ​​ണ്ട് ക​​വി​​ഞ്ഞു ക​​യ​​റു​​ന്നി​​ല്ലെ​​ങ്കി​​ൽ പ​​ന്പു​​സെ​​റ്റ് പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ച് വെ​​ള്ളം വ​​റ്റി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നു കു​​മ​​ര​​ക​​ത്തെ ക​​ർ​​ഷ​​ക​​നാ​​യ അ​​ല​​ക്സാ​​ണ്ട​​ർ ചാ​​ക്കോ ക​​ട്ട​​ക്ക​​യം പ​​റ​​ഞ്ഞു.