പ്ര​​ള​​യ​​ത്തി​​ൽ ക​​പ്പ​​കൃ​​ഷി​​ വെ​​ള്ള​​ത്തി​ൽ
Saturday, August 17, 2019 10:17 PM IST
കോ​​ട്ട​​യം: ആ​​ഴ്ച​​ക​​ൾ നീ​​ണ്ടു​​നി​​ന്ന പ്ര​​ള​​യം ക​​പ്പ​​ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ൾ ത​​ക​​ർ​​ത്തു. ഓ​​ണ​​ച്ച​​ന്ത​​യി​​ലേ​​ക്കു വി​​ൽ​​ക്കാ​​ൻ പാ​​ക​​ത്തി​​ന് പാ​​ട​​ങ്ങ​​ളി​​ലും പു​​ഴ​​യോ​​ര​​ങ്ങ​​ളി​​ലു ം ക​​പ്പ ന​​ട്ട​​വ​​ർ​​ക്ക് വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ഭീ​​മ​​മാ​​യ ന​​ഷ്ടം.

നൂ​​റു ക​​ണ​​ക്കി​​ന് ഏ​​ക്ക​​റി​​ലെ കൃ​​ഷി വെ​​ള്ളം​​കെ​​ട്ടി​​നി​​ന്നു പൂ​​ർ​​ണ​​മാ​​യി ന​​ശി​​ച്ചു. വൈ​​ക്കം, ക​​ല്ല​​റ, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്, ത​​ല​​യാ​​ഴം, ക​​ടു​​ത്തു​​രു​​ത്തി, അ​​യ​​ർ​​ക്കു​​ന്നം, കി​​ട​​ങ്ങൂ​​ർ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് വ്യാ​​പ​​ക​​മാ​​യ ന​​ഷ്ടം ക​​ർ​​ഷ​​ക​​ർ​​ക്കു​​ണ്ടാ​​യ​​ത്.

ക​​ഴി​​ഞ്ഞ മാ​​സം കി​​ലോ​​യ്ക്ക് 30 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്ന ക​​പ്പ 15 രൂ​​പ​​യി​​ലേ​​ക്ക് താ​​ഴ്ന്നു. മ​​റ്റു സാ​​ധ്യ​​ത​​ക​​ളി​​ല്ലാ​​തെ പ​​ടി​​ഞ്ഞാ​​റ​​ൻ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലും വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലും 50 രൂ​​പ​​യ്ക്ക് മൂ​​ന്നു കി​​ലോ വീ​​തം ക​​പ്പ വി​​റ്റു​​വ​​രു​​ന്നു. ക​​പ്പ​​യു​​ടെ വ​​ര​​വ് കൂ​​ടി​​യ​​തോ​​ടെ നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ലെ ക​​ട​​ക​​ളി​​ൽ ക​​പ്പ വി​​റ്റു​​തീ​​ർ​​ക്കാ​​നാ​​വു​​ന്നി​​ല്ല. പ​​ല​​രും വി​​ല താ​​ഴ്ത്തി വി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.

ഒ​​രാ​​ഴ്ച വെ​​ള്ള​​ക്കെ​​ട്ടി​​ൽ നി​​ന്നാ​​ൽ ക​​പ്പ​​ക്കി​​ഴ​​ങ്ങ് വെ​​ള്ളം കെ​​ട്ടി വീ​​ർ​​ത്തു ചീ​​യും. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​പ്പ വെ​​ള്ള​​ത്തി​​ൽ നി​​ന്ന് പ​​റി​​ച്ച് വി​​റ്റു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​വ​​രാ​​ണ് പ​​ല​​രും. കു​​ടും​​ബ​​ശ്രീ സ്വാ​​ശ്ര​​യ സം​​ഘ​​ങ്ങ​​ൾ പ​​ണ​​മി​​റ​​ക്കി​​യും ലോ​​ണെ​​ടു​​ത്തും ഓ​​ണ​​സീ​​സ​​ണി​​ൽ വി​​ള​​വെ​​ടു​​ക്കാ​​ൻ ന​​ട​​ത്തി​​യ കൃ​​ഷി പൂ​​ർ​​ണമാ​​യി ന​​ശി​​ച്ചു. പ​​ണി​​ക്കൂ​​ലി​​യും വ​​ള​​ത്തി​​ന്‍റെ ചെ​​ല​​വും ല​​ഭി​​ക്കാ​​തെ വ​​ന്നി​​രി​​ക്കു​​ക​​യാ​​ണ് ഏ​​റെ​​പ്പേ​​ർ​​ക്കും. വാ​​ര​​ത്തി​​ന് കൃ​​ഷി ന​​ട​​ത്തി​​യ​​വ​​ർ​​ക്ക് ന​​യാ പൈ​​സ ന​​ഷ്ട​​പ​​രി​​ഹാ​​രം ല​​ഭി​​ക്കി​​ല്ല​​താ​​നും. സ്വ​​ന്തം പു​​ര​​യി​​ട​​ത്തി​​ൽ കൃ​​ഷി ന​​ട​​ത്തു​​ന്ന കൃ​​ഷി​​ക്കു മാ​​ത്ര​​മേ കാ​​ർ​​ഷി​​ക വി​​ള ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​രി​​ര​​ക്ഷ ല​​ഭി​​ക്കൂ.