മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന​യും ബൈ​ക്ക് മോ​ഷ​ണ​വും: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, August 17, 2019 10:17 PM IST
ചേ​ര്‍​ത്ത​ല: മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യും ബൈ​ക്ക് മോ​ഷ​ണ​വും ന​ട​ത്തു​ന്ന ര​ണ്ടു​പേ​ർ പി​ടി​യി​ല്‍. എ​റ​ണാ​കു​ളം നെ​ട്ടൂ​ര്‍ ത​ച്ച​ത​റ വീ​ട്ടി​ല്‍ നോ​ബി​ന്‍ ജോ​സ​ഫ് (22), കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ പാ​ലം പ​ള്ളി​പ്പ​റ​മ്പി​ല്‍ ആ​ന്‍റണി (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചേ​ര്‍​ത്ത​ല ഗ​വ. ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​നി​ന്നും ഡി​വൈ​എ​സ്പി എ.​ജി. ലാ​ല്‍, സി​ഐ വി.​പി. മോ​ഹ​ന്‍​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ല്‍ നി​ന്ന് 270 നെ​ട്രാ​സെ​പ്പാം ല​ഹ​രി ഗു​ളി​ക​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​വ​ര്‍ ചേ​ര്‍​ത്ത​ല സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച ര​ണ്ടു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഹോ​ണ്ട സി​ബി​ആ​ര്‍ ബൈ​ക്കും എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍നി​ന്ന് അ​പ​ഹ​രി​ച്ച യ​മ​ഹ ബൈ​ക്കും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ള്‍ പ​ണ​യം വ​ച്ചാ​ണ് പ്ര​തി​ക​ള്‍ ല​ഹ​രി മ​രു​ന്ന് വാ​ങ്ങി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. എ​സ്ഐ ടി.​എ ജോ​സ​ഫ്, എ​എ​സ്ഐ തോ​മ​സ്, സി​പി​ഒ​മാ​രാ​യ ര​ജീ​ഷ്, ജി​തി​ന്‍, മ​നോ​ജ് കൃ​ഷ്ണ​ൻ, പ്ര​വീ​ഷ്, അ​നൂ​പ്, ശ​ര​ത്ത്, അ​ബി​ന്‍​കു​മാ​ർ, മ​നു​മോ​ഹ​ന്‍, ശ്യാം​കു​മാ​ര്‍, ര​ഞ്ജി​ത്ത്, അ​ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.