വ​ട​ക്കേ അ​ങ്ങാ​ടി​യി​ൽ ജ​പ്പാ​ൻ പൈ​പ്പ് പൊ​ട്ടി​യ​ത് പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു
Friday, July 19, 2019 10:12 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല വ​ട​ക്കേ അ​ങ്ങാ​ടി​ക്ക​വ​ല​യി​ൽ റോ​ഡി​നു ന​ടു​ക്ക് ജ​പ്പാ​ൻ ശു​ദ്ധ​ജ​ല പൈ​പ്പ് പൊ​ട്ടി​യ​ത് പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു.
ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ജി​ആ​ർ​പി പൈ​പ്പ് ബു​ധ​നാ​ഴ്ച്ച രാ​ത്രി​യാ​ണ് പൊ​ട്ടി​യ​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും മ​ഴ ത​ട​സ​മാ​യി. പൈ​പ്പ് പൊ​ട്ടി​യ കു​ഴി​യി​ൽ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ് കു​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട സാ​ധ്യ​ത​ക​ളെ​യും തു​ട​ർ​ന്ന് ക​ഐ​സ്ആ​ർ​ടി​സി ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു​ഭാ​ഗ​ത്തെ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്നു​ണ്ടെ​ങ്കി​ലും സ്വ​കാ​ര്യ​ബ​സും മ​റ്റും വാ​ഹ​ന​ങ്ങ​ളു​ടെ​യും ട്രാ​ഫി​ക് ബ്ലോ​ക്ക് മൂ​ലം ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​ണ്. വീ​തി കു​റ​ഞ്ഞ റോ​ഡാ​യ​തി​നാ​ൽ ഗ​താ​ഗ​തം കു​റ​യു​ന്ന രാ​ത്രി​യി​ൽ കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്ത് പൈ​പ്പ് പൊ​ട്ട​ൽ പ​രി​ഹ​രി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മം.
മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചു വെ​ള്ളം വ​റ്റി​ച്ച് പൈ​പ്പ് പൊ​ട്ടി​യ റോ​ഡ് ഭാ​ഗ​ത്തെ മ​ണ​ൽ പൂ​ർ​ണ്ണ​മാ​യി നീ​ക്കി​യ ശേ​ഷം പൊ​ട്ടി​യ പൈ​പ്പും മു​റി​ച്ചു നീ​ക്കി പ​ക​രം പു​തി​യ​ത് ഘ​ടി​പ്പി​ക്ക​ണം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ ത​ന്നെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ശ​നി​യാ​ഴ്ച വെ​ള്ള​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​ട്ടി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
പൈ​പ്പ് അ​റ്റ​കു​റ്റ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യാ​ലും റോ​ഡ് പൂ​ർ​ണ സ​ജ്ജ​മാ​ക്കു​ക ശ്ര​മ​ക​ര​മാ​ണ്. ഇ​തി​നാ​യി ഇ​നി​യും സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.