സ​ർ​ഗ​ക്ഷേ​ത്ര ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി
Thursday, July 18, 2019 11:05 PM IST
ച​ങ്ങ​നാ​ശേ​രി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് ചെ​ത്തി​പ്പു​ഴ സ​ർ​ഗ​ക്ഷേ​ത്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ​യു​ടെ ന​ന്മ​ക്കാ​യി എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ആ​ല​പ്പു​ഴ​യി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, കാ​രി​ത്താ​സ് ഇ​ന്ത്യ, യു​ണൈ​റ്റ​ഡ് വേ ​ബാം​ഗ്ലൂ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങ് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്‌​ട​ർ അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഫാ .​അ​ല​ക്സ് പ്രാ​യി​ക്ക​ളം സി​എം​ഐ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​ആ​ർ. സു​മേ​ഷ്, കാ​രി​ത്താ​സ് ഇ​ന്ത്യ പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി പൗ​ലോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ തെ​രു​വ് നാ​ട​കം അ​ര​ങ്ങേ​റി.

തു​ട​ർ​ന്ന് ന​ട​ന്ന ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ്, സെ​ന്‍റ് മൈ​ക്കി​ൾ​സ്, എ​സ്ഡി​വി ബോ​യ്സ്, എ​സ്ഡി​വി ഗേ​ൾ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ലെ​യും എ​സ്ബി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി, എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ, പോ​രൂ​ക്ക​ര ബി​എ​ഡ് കോ​ള​ജ്, പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ്, സെ​ന്‍റ് ജോ​സ​ഫ്സ് എ​ന്നീ കോ​ള​ജു​ക​ളി​ലേ​യും എ​ണ്ണൂ​റോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.