കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ജി​ല്ല​യി​ൽ 20 വ​രെ യെ​ഞ്ചോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു
Wednesday, July 17, 2019 10:34 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ 20 വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ 20 വ​രെ യെ​ഞ്ചോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.
ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും താ​ലൂ​ക്ക് ത​ല​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ക്കാ​നു​മു​ള്ള നി​ർ​ദേ​ശം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ന​ൽ​കി​യി​ട്ടു​ണ്ട്. റെ​ഡ്, ഓ​റ​ഞ്ച്, യെ​ഞ്ചോ അ​ലെ​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ൽ പ്ര​ള​യ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും 2018 -ലെ ​പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ളും വി​ല​പ്പെ​ട്ട വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഒ​രു എ​മെ​ർ​ജ​ൻ​സി കി​റ്റ് ത​യാ​റാ​ക്കി​വ​യ്ക്കു​ക​യും മാ​റി താ​മ​സി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​രി​ക​യാ​ണെ​ങ്കി​ൽ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്ന സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റാ​വു​ക​യും വേ​ണം.
ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും 2018 ൽ ​ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​വു​ക​യോ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലു​മാ​യി പൂ​ർ​ണ​മാ​യി വീ​ട് ന​ഷ്ട​പ്പെ​ടു​ക​യും ഇ​തു​വ​രെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ള​യ​ത്തി​ൽ ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​തു​വ​രെ ന​ട​ത്തി​ത്തീ​ർ​ക്കാ​ത്ത​തു​മാ​യ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ഒ​രു എ​മെ​ർ​ജ​ൻ​സി കി​റ്റ് ത​യാ​റാ​ക്കി​വ​യ്ക്കു​ക​യും മാ​റി താ​മ​സി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​രി​ക​യാ​ണെ​ങ്കി​ൽ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്ന സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റാ​വു​ക​യും വേ​ണം. ഇ​ത്ത​രം ആ​ളു​ക​ൾ​ക്ക് വേ​ണ്ടി സ്ഥി​ത​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​ക്കൊ​ണ്ട് ആ​വ​ശ്യ​മാ​യ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
എ​മെ​ർ​ജ​ൻ​സി കി​റ്റി​ൽ സൂ​ക്ഷി​ക്കേ​ണ്ട വ​സ്തു​ക്ക​ൾ ടോ​ർ​ച്ച്, റേ​ഡി​യോ, വെ​ള്ളം, ഒ​ആ​ർ​എ​സ് പാ​യ്ക്ക​റ്റ്, അ​ത്യാ​വ​ശ്യം വേ​ണ്ടു​ന്ന മ​രു​ന്ന്, മു​റി​വി​ന് പു​ര​ട്ടാ​വു​ന്ന മ​രു​ന്ന്, ഒ​രു ചെ​റി​യ കു​പ്പി ആ​ന്‍റി സെ​പ്ടി​ക് ലോ​ഷ​ൻ , 100 ഗ്രാം ​ക​പ്പ​ല​ണ്ടി, 100 ഗ്രാം ​ഉ​ണ​ക്ക മു​ന്തി​രി അ​ല്ലെ​ങ്കി​ല് ഈ​ന്ത​പ്പ​ഴം, ചെ​റി​യ ഒ​രു ക​ത്തി, 10 ക്ലോ​റി​ൻ ടാ​ബ്ലെ​റ്റ്, ഒ​രു ബാ​റ്റ​റി ബാ​ങ്ക് അ​ല്ലെ​ങ്കി​ൽ ടോ​ർ​ച്ചി​ൽ ഇ​ടാ​വു​ന്ന ബാ​റ്റ​റി, ബാ​റ്റ​റി​യും, കോ​ൾ പ്ലാ​നും ചാ​ര്ജ് ചെ​യ്ത ഒ​രു സാ​ധാ​ര​ണ മൊ​ബൈ​ല് ഫോ​ണ്‍ അ​ത്യാ​വ​ശ്യം പ​ണം, എ​ടി​എം, പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ പോ​ലെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ൽ എ​ളു​പ്പം എ​ടു​ക്കാ​ൻ പ​റ്റു​ന്ന ഉ​യ​ർ​ന്ന സ്ഥ​ല​ത്തു വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ക. എ​മെ​ർ​ജ​ൻ​സി കി​റ്റ് ത​യാ​റാ​ക്കി​വ​യ്ക്കു​ക​യും അ​ത് വീ​ട്ടി​ൽ എ​ല്ലാ​വ​ർ​ക്കും എ​ടു​ക്കാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​ത്തു​വ​യ്ക്കു​ക​യും വീ​ട്ടി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മു​ൾ​പ്പെ​ടെ എ​ല്ലാ​വ​രോ​ടും ഈ ​വി​വ​രം അ​റി​യി​ക്കു​ക​യും ഒ​രു അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ൽ ആ​രെ​യും കാ​ത്ത് നി​ൽ​ക്കാ​തെ എ​മെ​ർ​ജ​ൻ​സി കി​റ്റു​മാ​യി സു​ര​ക്ഷി​ത ഇ​ട​ത്തേ​ക്ക് മാ​റാ​നു​ത​കു​ന്ന ത​ര​ത്തി​ലേ​ക്ക് വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രെ​യും പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ക.

പാ​ലി​ക്കേ​ണ്ട
പൊ​തു
നി​ർ​ദേ​ശ​ങ്ങ​ൾ

രാ​ത്രി സ​മ​യ​ത്ത് മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ക. മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ​ക്ക് കു​റു​കെ ഉ​ള്ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കു​വാ​ന​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്ന​തി​നാ​ല​ൽ ഇ​ത്ത​രം ചാ​ലു​ക​ളു​ടെ അ​രി​കി​ൽ വാ​ഹ​ന​ങ്ങ​ള​ൾ നി​ർ​ത്ത​രു​ത്.
മ​ല​യോ​ര മേ​ഖ​ല​യി​ലും ബീ​ച്ചു​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് പോ​കാ​തി​രി​ക്കു​ക. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​ച​രി​പ്പി​ക്ക​രു​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി മു​റി​ച്ചു ക​ട​ക്ക​രു​ത്.​പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല നി​ര​പ്പ് ഉ​യ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.
പു​ഴ​ക​ളി​ലും, ചാ​ലു​ക​ളി​ലും, വെ​ള്ള​കെ​ട്ടി​ലും മ​ഴ​യ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്ക​ണം. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ ഇ​റ​ങ്ങു​ന്നി​ല്ല എ​ന്ന് മു​തി​ർ​ന്ന​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തും, തു​ണി ന​ന​യ്ക്കു​ന്ന​തും, ക​ളി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക.
കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ങ്ങ​ൾ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പു​തു​ക്കു​ന്ന മു​റ​യ്ക്ക് അ​ലെ​ർ​ട്ടു​ക​ളി​ലും മാ​റ്റം വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.