പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ക​ർ​ക്കി​ട​ക തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്ക​മാ​കും
Monday, July 15, 2019 10:28 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ലെ ക​ർ​ക്കി​ട​ക തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്ക​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പു​ഴു​ക്ക് നേ​ർ​ച്ച​യോ​ടെ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.30 ന് ​പ​ള്ളി വി​കാ​രി ഫാ​ദ​ർ ബി​ജോ​യ് അ​റ​ക്ക​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. അ​ഞ്ചി​ന് ജ​പ​മാ​ല. തു​ട​ർ​ന്ന് ദി​വ​സ​വും വൈ​കി​ട്ട് 4.30 ന് ​ജ​പ​മാ​ല ന​ട​ക്കും.
ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ജ​പ​മാ​ല​യി​ൽ സാ​ഗ​ർ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ളം വ​യ​ന സ​ന്ദേ​ശം ന​ൽ​കും. വാ​ഹ​ന വെ​ഞ്ച​രി​പ്പും ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് സം​ഗീ​ത​ഞ്ജ​ൻ ജോ​സി ആ​ല​പ്പി​യു​ടെ ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റും. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​റി​ന് പു​ന്ന​പ്ര ദ​ഹ​നാ​ല​യ ഡ​യ​റ​ക്ട​ർ ഫാ​ദ​ർ ടി​ജോ പ​താ​ലി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​ത്തി​ന് ജോ​ണ്‍ മ​രി​യ വി​യാ​നി പ​ള്ളി വി​കാ​രി ഫാ​ദ​ർ. ഫ്രാ​ൻ​സി​സ് സേ​വ്യ​ർ കൈ​ത​വ​ള​പ്പ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പു​ഴു​ക്കു നേ​ർ​ച്ച ന​ട​ക്കും. ആ​ല​പ്പു​ഴ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ റ​വ.​ഡോ. ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ പു​ഴു​ക്കു നേ​ർ​ച്ച വെ​ഞ്ച​രി​പ്പു ന​ട​ത്തും. 125 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​ഴു​ക്കു​നേ​ർ​ച്ച ന​ട​ക്കു​ന്ന ജി​ല്ല​യി​ലെ ഏ​ക​ദേ​വാ​ല​യ​മാ​ണ് പു​ന്ന​പ്ര മാ​ർ​ഗ്രി​ഗോ​റി​യോ​സ് പ​ള്ളി.
നി​ല​വി​ൽ പു​ഴു​ക്കു നേ​ർ​ച്ച ന​ട​ക്കു​ന്ന നെ​ടു​ങ്കു​ന്ന​ത്തു പ​ള്ളി​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​റ​ച്ചി, ക​പ്പ, കാ​ച്ചി​ൽ, ചേ​ന്പ് എ​ന്നി​വ ചേ​ർ​ത്തു​ള്ള പു​ഴു​ക്കു നേ​ർ​ച്ച​യൊ​രു​ക്കു​ന്ന​ത്. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​ത്തു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് തേ​ക്കി​ന്‍റെ ഇ​ല​യി​ലാ​കും പു​ഴു​ക്കു നേ​ർ​ച്ച വി​ള​ന്പു​ക. പു​ന്ന​പ്ര ഗ്രാ​മ​ത്തി​ന്‍റെ മ​ത​മൈ​ത്രി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ന​ട​ത്തു​ന്ന പു​ഴു​ക്കു നേ​ർ​ച്ച​യി​ൽ ജാ​തി മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ 10,000 ത്തോ​ളം പേ​ർ പ​ങ്കാ​ളി​ക​ളാ​കും. പു​ഴു​ക്കു നേ​ർ​ച്ച​ക്കു ശേ​ഷം തൃ​ശൂ​ർ ആ​ട്ടം ക​ലാ​സ​മി​തി​യു​ടെ ചെ​ണ്ട​മേ​ള​വും, തു​ട​ർ​ന്ന് ആ​കാ​ശ​വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മു​ണ്ടാ​കും. ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ 23 ഓ​ളം യു​വാ​ക്ക​ൾ ചേ​ർ​ന്നാ​ണ് ഇ​ത്ത​വ​ണ തി​രു​നാ​ൾ ന​ട​ത്തു​ക. പ​ള്ളി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള കോ​ള​ജി​ൽ എം​കോം പി​ജി കോ​ഴ്സി​ന് അ​നു​മ​തി ല​ഭി​ച്ചു. സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് പ​രി​ശീ​ല​ന​ത്തി​നും തു​ട​ക്ക​മാ​യ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​ദ​ർ ബി​ജോ​യ് അ​റ​ക്ക​ൽ, ജോ​ഷി മു​ട്ട​ശ്ശേ​രി, കെ ​കു​ഞ്ഞ​ച്ച​ൻ കാ​ട്ടു​ക​ൽ വെ​ളി​യി​ൽ, ടോ​ജോ ടോ​മി, ജോ​സ് ബേ​ബി, വി ​ജോ​മോ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.