യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു; കൗ​ണ്‍​സി​ല​ർ​മാ​രെ അ​റ​സ്റ്റു ചെ​യ്തു
Monday, July 15, 2019 10:28 PM IST
കാ​യം​കു​ളം: ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ചു ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ കാ​യം​കു​ളം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രെ പി​ന്നീ​ട് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യ​തോ​ടെ​യാ​ണ് ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച കൗ​ണ്‍​സി​ൽ യോ​ഗം ന​ട​ന്ന​ത്.
ന​ഗ​ര​സ​ഭാ ക​ര​ട് മാ​സ്റ്റ​ർ പ്ലാ​നി​ൽ സെ​ൻ​ട്ര​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​റി​ന് ക​ണ്ടെ​ത്തി​യ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തി​ൽ ഒ​രു ഏ​ക്ക​ർ 13 സെ​ൻ​റ് സ്ഥ​ലം കൊ​മേ​ഴ്സ്യ​ൽ സോ​ണാ​ക്കി മാ​റ്റി​യ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​ത്തി​ന്‍റെ മി​നി​റ്റ്സാ​ണ് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. കൗ​ണ്‍​സി​ലി​നു ശേ​ഷം നാ​ലു ദി​വ​സ​ത്തി​ന​കം കൗ​ണ്‍​സി​ൽ യോ​ഗ തീ​രു​മാ​ന​ത്തി​ന്‍റെ മി​നി​റ്റ്സ് ന​ൽ​ക​ണ​മെ​ന്ന ച​ട്ടം ഉ​ണ്ടെ​ന്നി​രി​ക്കെ അ​ഞ്ച് ദി​വ​സം പി​ന്നി​ട്ടി​ട്ടും മി​നി​റ്റ്സ് ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച​തെ​ന്ന് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.
കൗ​ണ്‍​സി​ല​ർ​മാ​ർ സെ​ക്ര​ട്ട​റി​യു​ടെ മു​ന്നി​ലി​രു​ന്ന് മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി​യി​ല്ല. ഇ​തി​നി​ട​യി​ൽ കൗ​ണ്‍​സി​ല​ർ​മാ​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.
പോ​ലീ​സ് അ​നു​ര​ഞ്ജ​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. യു​ഡി​എ​ഫ് പാ​ർ​ല​മെ​ൻ​റ​റി പാ​ർ​ട്ടി ലീ​ഡ​ർ യു.​മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത്.
അ​തേ​സ​മ​യം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച് കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​ശി​വ​ദാ​സ​ൻ മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.