മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ 2014 വ​രെ​യു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന്
Sunday, July 14, 2019 9:50 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ 2014 വ​രെ​യു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന ലീ​ഡേ​ഴ്സ് ക്യാ​ന്പ് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ 2008 വ​രെ​യു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​വാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് 2014 വ​രെ​യു​ള്ള കാ​ർ​ഷീ​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​രു​വു​ള്ള കാ​ര്യം ക്യാ​ന്പ് ചൂ​ണ്ടി​ക്കാ​ണി​ച്ചു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വും മൂ​ലം ത​ക​ർ​ച്ച​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​ല​വി​ൽ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്നും ക്യാ​ന്പ് ആ​വ​ശ്യ​പ്പെ​ട്ടു.
എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര​ത്തി​ൽ ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യം സ്ഥാ​പി​ക്കു​മെ​ന്ന് തെ​രെ​ഞ്ഞെ​ടു​പ്പി​ൽ വാ​ഗ്ദാ​നം ന​ൽ​കി​യ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ൾ ആ ​വാ​ഗ്ദാ​നം മ​റ​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സ്വ​ത​ന്ത്ര മ​ന്ത്രാ​ല​യം സ്ഥാ​പി​ക്കാ​തെ നി​ല​വി​ൽ മ​റ്റു വ​കു​പ്പു​ക​ളു​ടെ കൂ​ടെ​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചും മ​ണ്ണെ​ണ്ണ ക്വാ​ട്ട വെ​ട്ടി​ക്കു​റ​ച്ചും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വ​ൻ സൗ​ജ​ന്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹംകു​റ്റ​പ്പെ​ടു​ത്തി. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് അ​ധ​ദ്ധ്യ​ക്ഷ​നാ​യി​രി​ന്നു. ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ർ, ഡോ. ​എ​ൻ.​കെ. ശ​ശി​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ര​ഘു​വ​ര​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​രാ​ജു, ദേ​ശീ​യ സെ​ക്ര​ട്ട​റി കു​ന്പ​ളം രാ​ജ​പ്പ​ൻ, ദേ​ശീ​യ ട്ര​ഷ​റ​ർ എ.​കെ. ജ​ബ്ബാ​ർ, എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ. പ്ര​സാ​ദ്, എ​ൽ​സ​ബ​ത്ത് അ​സീ​സി , ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​കെ. മോ​ഹ​ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സി. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.