കാ​യി​ക വി​നോ​ദ​ങ്ങ​ൾ മ​ന​സു​ക​ളെ അ​ടു​പ്പി​ക്കു​മെ​ന്ന്് എം​പി
Sunday, July 14, 2019 9:50 PM IST
ആ​ല​പ്പു​ഴ: മ​ന​സു​ക​ളെ ത​മ്മി​ൽ അ​ടു​പ്പി​ക്കാ​നും കാ​യി​ക​വി​നോ​ദ​ങ്ങ​ൾ​ക്കാ​കു​മെ​ന്ന് എ.​എം. ആ​രി​ഫ് എം​പി. ക​ളി​ക്ക​ള​ങ്ങ​ളി​ൽ യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള വേ​ർ​തി​രി​വു​ക​ൾ കാ​ണാ​റി​ല്ല. ഓ​ൾ ഇ​ന്ത്യ മാ​സ്റ്റേ​ഴ്സ് പ്രൈ​സ് മ​ണി ടേ​ബി​ൾ ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്സ് 2019 സോ​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഡി​ടി​ടി​എ ലൈ​ഫ് പ്ര​സി​ഡ​ന്‍റ് പി.​കെ.​വെ​ങ്കി​ട്ട​രാ​മ​ൻ ആ​ദ്യ​കോ​പ്പി ഏ​റ്റു​വാ​ങ്ങി. ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ)​യും ആ​ല​പ്പു​ഴ വൈ​എം​സി​എ​യും ചേ​ർ​ന്നു എ.​വി. തോ​മ​സ് മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​പി. കു​രി​യ​പ്പ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​ടി​എ​കെ ഹോ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി, എ​ഡി​ടി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ച്ചു എ​ക്സ്. മ​ല​യി​ൽ, മോ​ഹ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.