പു​റം വി​പ​ണി​യി​ൽ പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ക്ഷീ​ര​ക​ർ​ഷ​ക​ർ
Monday, June 24, 2019 11:14 PM IST
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​ലി​ത്തീ​റ്റ​യു​ടെ വി​ല 25 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​നു​പാ​തി​ക​മാ​യി പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള അ​ഗ്ര​സീ​വ് ഡ​യ​റി ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​ൾ​പ്പ​ടെ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു മ​ന്ത്രി​ക്കും നി​യ​മ​സ​ഭ ക​മ്മി​റ്റി​ക്കും നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് സം​ഘ​ട​ന നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ക്ഷീ​ര​മേ​ഖ​ല​യേ​യും ഉ​ൾ​പെ​ടു​ത്തു​ക, ക​ട​ബാ​ധ്യ​ത​യു​ള്ള ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ലു​ണ്ട്.
പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ജൂ​ലൈ ഒ​ന്നു​മു​ത​ൽ ക​ർ​ഷ​ക​ർ പു​റം വി​പ​ണി​യി​ൽ പാ​ൽ​വി​ല പ​ത്തു​രൂ​പ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഒ​രു ചാ​ക്കി​ന് 900 രൂ​പ​യി​ൽ താ​ഴെ​യു​ണ്ടാ​യി​രു​ന്ന കാ​ലി​ത്തീ​റ്റ​യു​ടെ വി​ല ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നു ത​വ​ണ​യാ​യി വ​ർ​ധി​ച്ച് ഇ​പ്പോ​ൾ 1,250 വ​രെ​യാ​യി. ഇ​തു ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​നാ​വാ​ത്ത​താ​ണെ​ന്നും വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​ർ പ​ല​രും ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.
പ്ര​സി​ഡ​ന്‍റ് ആ​ർ. സു​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. സ​ജീ​വ്, സെ​ക്ര​ട്ട​റി എ.​എം. തി​ല​ക​ൻ, അ​സി. സെ​ക്ര​ട്ട​റി ബാ​ലു ഗോ​പ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.