കാ​ർ​ട്ടൂ​ണി​നെ​തി​രേ ക്രി​മി​ന​ൽകേ​സ് എ​ടു​ക്ക​ണ​ം: ക്രി​സ്ത്യ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി
Monday, June 24, 2019 10:40 PM IST
ആ​ല​പ്പു​ഴ: ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട കാ​ർ​ട്ടൂ​ണ്‍ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കാ​ർ​ട്ടൂ​ണി​ന് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ ജൂ​റി​ക​ളെ സ​ർ​ക്കാ​ർ പി​രി​ച്ചു വി​ട​ണ​മെ​ന്നും ക്രി​സ്ത്്യ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജി​ല്ല ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.
ബി​ഷ​പ് ഫ്രാ​ങ്കോ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശു​ദ്ധ കു​രി​ശി​നെ അ​പ​മാ​നി​ച്ച​ത് നി​ന്ദ്യ​വും അ​പ​മാ​ന​ക​ര​വു​മാ​ണെ​ന്നും കാ​ർ​ട്ടൂ​ണി​നെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ആ​റാ​ട്ടു​കു​ളം, ജ​സ്റ്റി​ൻ കു​ന്നേ​ൽ, രാ​ജു അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.